തിരുവനന്തപുരം: സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് വിവാദങ്ങള്‍ക്കിടെ കസ്റ്റംസിനോട് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ആരായുന്ന അസാധാരണ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള ഇന്തപ്പഴ ഇറക്കുമതി സംബന്ധിച്ചാണ് ആറു ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ഇറക്കുമതി ചെയ്ത ഈന്തപ്പളം അനുവദനീയമല്ലാത്ത കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഡ്യൂട്ടി അടയ്ക്കാന്‍ ബാധ്യസ്ഥന്‍ ആര് എന്നതാണ് അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ എ പി രാജീവന് തിരുവനന്തപുരത്തെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസര്‍ക്ക് നല്കിയ അപേക്ഷയിലെ പ്രധാന ചോദ്യം.
രണ്ടുവര്‍ഷത്തിനുള്ള കേരളത്തിലെ ഡ്യൂട്ടി വെട്ടിപ്പില്‍ എത്ര കേസുകളില്‍ നിയമനടപടി തുടങ്ങി എന്നാണ് ആദ്യ ചോദ്യം. ഡ്യൂട്ടി ഇളവുള്ള ഇറക്കുമതിയില്‍ ശ്രദ്ധ വയ്ക്കേണ്ടത് ആര് തുടങ്ങിയ ചോദ്യങ്ങളും അപേക്ഷയിലുണ്ട്. ഈന്തപ്പഴക്കേസില് എത്രപേര്‍ക്ക് സമന്‍സ് നല്‍കിയെന്നും പ്രോട്ടോക്കോള്‍ വിഭാഗം ആരാഞ്ഞിട്ടുണ്ട്. സ്വര്‍ണക്കടത്തുകേസില്‍ രണ്ടു പ്രോട്ടോക്കോള്‍ ഓഫിസര്‍മാരെ കസ്റ്റംസ് നേരത്തേ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: