കരുനാഗപ്പള്ളി: ക്ലാപ്പന ആലുംപീടികയില്‍ കയര്‍ നിര്‍മാണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ വന്‍നാശനഷ്ടം. കോണത്തേരില്‍ രാജന്റെ ഉടമസ്ഥതയിലുള്ള നിവാസ് കയര്‍ നിര്‍മാണശാലയിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച അര്‍ദ്ധരാത്രിയിലാണ് സംഭവം. ഒരു കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ആളപായമില്ല.
കയര്‍ഷെഡ്, സംഭരണശാല, കയറ്റി അയയ്‌ക്കുന്നതിനായി ലോഡ് കയറ്റിയ വാഹനം, നിര്‍മാണത്തിനാവശ്യമായ മെഷീനുകള്‍ തുടങ്ങിയവ പൂര്‍ണമായും കത്തിനശിച്ചു. കായംകുളം, മാവേലിക്കര, കരുനാഗപ്പള്ളി, ചവറ നിലയങ്ങളിലെ അഗ്‌നിശമനസേന യൂണിറ്റുകളും പോലീസും നാട്ടുകാരും മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. രാത്രി ആയതിനാല്‍ ആളപായം ഉണ്ടായില്ല.
ക്ലാപ്പന പ്രദേശത്തെയും ഇവിടത്തെ ചെറുകിട കയര്‍പിരി മേഖലകളിലെയും കയറുകളെല്ലാം ഇവിടെ സംഭരിച്ച് കയറ്റുമതി ചെയ്തു വരികയായിരുന്നു. അപകടകാരണം വ്യക്തമല്ല. ബിസിനസ് കാര്യങ്ങള്‍ക്കായി ഉടമ രാജന്‍ ചെന്നൈയിലായിരുന്നു. സംഭവത്തില്‍ ദുരൂഹതയുള്ളതായി ഉടമ ഓച്ചിറ പോലീസില്‍ പരാതി നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: