പുത്തൂര്‍: പെയിന്റിങ്ങ് ജോലിക്കിടയില്‍ വീണ് പരിക്കേറ്റ് അരയ്ക്കു താഴെ തളര്‍ന്നിട്ടും കണ്ണന് ഒട്ടും നിരാശനല്ല. പെരുങ്കുളത്തെ വാടക വീട്ടില്‍ പ്രകൃതിസൗഹൃദ പേനകളും വര്‍ണ്ണക്കുടകളും നിര്‍മ്മിച്ച് ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം പോറ്റാന്‍ പാടുപെടുകയാണ് ഈ ചെറുപ്പക്കാരന്.
കോവിഡ് കടന്നു വന്നതോടെ ചെറു വരുമാന മാര്‍ഗ്ഗവും നിലച്ച മട്ടാണ്. കേരള ലോട്ടറിയുടെ ഏജന്‍സിയെടുത്ത് ലോട്ടറിക്കച്ചവടത്തിലൂടെ ജീവിതഭാഗ്യം തിരിച്ചുപിടിക്കാനാണ് ഇപ്പോഴത്തെ ശ്രമം. കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു ഓട്ടോറിക്ഷ ലഭിച്ചാല്‍ ലോട്ടറിക്കച്ചവടത്തിനൊപ്പം കുടയും പേനയുമൊക്കെ വില്ക്കാനുമാകും.
കണ്ണന്റെ അതിജീവന സ്വപ്നങ്ങള്‍ക്ക് ചിറകു മുളയ്ക്കുകയാണ്. ജീവകാരുണ്യ സേവന സംഘടനയായ പ്രഷ്യസ് ഡ്രോപ്സ് 46500 രൂപ ആട്ടോറിക്ഷ വാങ്ങാനുള്ള ആദ്യസഹായമായി സമാഹരിച്ചു നല്കി. സംഘടനയുടെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് സഹായധനത്തിന്റെ ചെക്ക് കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സുമാ ലാല്‍ കണ്ണന്റെ കുടുംബത്തിന് കൈമാറി.
പ്രഷ്യസ് ഡ്രോപ്സ് പ്രവര്‍ത്തകരായ എസ്.സന്തോഷ് കുമാര്‍, രാജേഷ്.ടി, അഡ്വ.സന്തോഷ് കുമാര്‍, പ്രശാന്ത് മൈലംകുളം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: