അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്ര പരിസരത്ത് കോവിഡ് വ്യാപനം രൂക്ഷം. ക്ഷേത്രം താല്‍ക്കാലികമായി അടച്ചു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് നാലു ദിവസത്തേക്ക് ക്ഷേത്രം അടച്ചത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ നടപ്പന്തലിലെ മൂന്നു കടകളിലെ ഏഴ് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഈ പ്രദേശം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചു.
ഇതോടെയാണ് നാല് ദിവസത്തേക്ക് ഭക്തര്‍ക്ക് പ്രവേശനം നിരോധിച്ചത്. വരും ദിവന്നങ്ങളില്‍ കൂടുതല്‍ കോവിഡ് ബാധിതരുണ്ടായാല്‍ ക്ഷേത്രം അടച്ചിടുന്നത് നീളും. ഭക്തര്‍ക്ക് പ്രവേശനമില്ലെങ്കിലും ക്ഷേത്ര ചടങ്ങുകളും പൂജകളും പതിവ് പോലെ നടക്കുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.
















