വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനേക്കാളും ശക്തമായി ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാനൊരുങ്ങി ബൈഡന് ഭരണകൂടം. പ്രതിരോധം അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരണം ഉറപ്പുവരുത്തുമെന്ന് പെന്റഗണ്‍ വ്യക്തമാക്കി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായി യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ സംസാരിച്ചതിന് പിന്നാലെയാണ് പെന്റഗണ്‍ ഇക്കാര്യം അറിയിച്ചത്. അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളിയായി ഇന്ത്യയാണെന്നും പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി വ്യക്തമാക്കി.
എച്ച്-1ബി വീസക്കാരുടെ പങ്കാളികള്‍ക്ക് അമേരിക്കയില്‍ തൊഴിലെടുക്കാനുള്ള അവകാശംറദ്ദാക്കാന് ട്രംപ് ഭരണകൂടം പുറത്തിറക്കിയ ഉത്തരവ് പ്രസിഡന്റ് ജോ ബൈഡന് റദ്ദാക്കിയിരുന്നു. ഭരണമേറ്റെടുത്ത് ഏഴാം ദിനം ബൈഡന് കൈക്കൊണ്ട നടപടി ഒരു ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് ആശ്വാസം പകര്‍ന്നിരുന്നു.
മുന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ് 2015ല്‍, എച്ച്-1ബിക്കാരുടെ പങ്കാളികള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും നല്കുന്ന എച്ച്-4 വീസ ഉള്ളവര്‍ക്ക് അമേരിക്കയില്‍ തൊഴിലെടുക്കാന്‍ അവകാശം നല്‍കിയത്. ഈ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ തൊണ്ണൂറു ശതമാനത്തിലധികവും ഇന്ത്യക്കാരായിരുന്നു.
2017 ഡിസംബര്‍ വരെ എച്ച്-4 വീസയുള്ള 1,26,853 പേര്‍ക്ക് യുഎസില്‍ ജോലി ചെയ്യാന്‍ അവകാശം ലഭിച്ചതായാണ് കണക്ക്. 2018ലെ ഒരു റിപ്പോര്‍ട്ട് പ്രകാരം എച്ച്-4 വീസയില്‍ ജോലി ചെയ്യാന്‍ അവകാശം ലഭിച്ചവരില്‍ 93 ശതമാനവും ഇന്ത്യന്‍ പൗരന്മാരാണ്. ചൈനാക്കാര്‍ അഞ്ചു ശതമാനവും. ഐടി അടക്കം വൈദഗ്ധ്യം കൂടുതല്‍ വേണ്ട മേഖലകളില്‍ അനുവദിക്കുന്ന കുടിയേറ്റ ഇതര വീസയായ എച്ച്-1ബി ലഭിക്കുന്നതിലും ഇന്ത്യക്കാരാണ് ഒന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: