മുംബൈ: കോവാക്സിന്, കോവിഷീല്‍ഡ് എന്നിവയ്ക്ക് പിന്നാലെ മൂന്നാമതൊരു വാക്സിന് കൂടി ഇന്ത്യയില്‍ ജനിക്കുന്നു.
കോവിഷീല്‍ഡ് നിര്‍മ്മിച്ച പുനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെയാണ് മൂന്നാമത്തെ ഇനിയും പേരിട്ടിട്ടില്ലാത്ത വാക്സിന് നിര്‍മ്മാണത്തിന് പിന്നില്‍. അമേരിക്കയിലെ മേരിലാന്റ് ആസ്ഥാനമായ നോവവാക്സുമായി ചേര്‍ന്നാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഈ വാക്സിന് ഉല്പാദിപ്പിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും സഹകരിക്കുന്നു.
നോവവാക്സ് 89.3 ശതമാനം ഫലപ്രദമാണെന്ന് യുകെയില്‍ നടത്തിയ പരീക്ഷണങ്ങളില്‍ വെളിപ്പെട്ടിരുന്നു. ഇപ്പോള്‍ ഈ വാക്സിന്റെ പരീക്ഷണത്തിന് അനുമതി തേടിയിരിക്കുകയാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. സീറത്തിന് വിപുലമായ തോതില്‍ വാക്സിന് നിര്‍മ്മിക്കാന്‍ കരാറുണ്ട്. നോവാവാക്സ് വാക്സീന് പ്രതിമാസം അഞ്ച് കോടി ഡോസ് വരെ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. അതിനാല്‍ ഈ വാക്സിന്റെ ലഭ്യത കൂടുതലായിരിക്കും.
അപേക്ഷ ഡ്രഗ് കണ്ട്രോളര് അനുവദിച്ചാല്‍ ഇന്ത്യയില്‍ ഈ വാക്സിന് പരീക്ഷിച്ചുതുടങ്ങും. യുകെയില്‍ 18നും 48നും ഇടയിലുള്ള 15,000 പേരില്‍ വാക്സിന് പരീക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: