Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെങ്കോട്ടയിലെ അക്രമത്തെ അപലപിക്കാതെ രാഹുല്‍; കാര്‍ഷികബില്ലിനെ ദുര്‍വ്യാഖ്യാനിച്ചും കര്‍ഷകരില്‍ ഭയം നിറച്ചും വീര്യം കുത്തിവെച്ചും രാഹുല്‍ഗാന്ധി

കോണ്‍ഗ്രസ് നുണപറയുകയും കാര്‍ഷികബില്ലിനെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയുമാണ്. നിരവധി സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ഈ ബില്ലിനെ സ്വാഗതം ചെയ്തിട്ടുണ്ട്. മാത്രമല്ല, ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമാണ് സമരം രൂക്ഷമായി ഇപ്പോഴും നിലനില്‍ക്കുന്നത് എന്നും അറിയുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2021, 09:10 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ചെങ്കോട്ടയിലെ അതിക്രമത്തെ ഒരൊറ്റവാക്കില്‍ പോലും അപലപിച്ചില്ല. പകരം കര്‍ഷകരോട് ഒരിഞ്ചു പോലും അനങ്ങരുതെന്നും സമരം ഇന്ത്യ മുഴുവന്‍ വ്യാപിപ്പിക്കണമെന്നും പറഞ്ഞ് ഇടനിലക്കാരായ സമരക്കാരില്‍ വീര്യം കുത്തിവെക്കുകയായിരുന്നു.  

ചെങ്കോട്ടയിലെ അതിക്രമത്തെ അപലപിച്ചില്ലെന്ന് മാത്രമല്ല, പകരം അക്രമികളെ ചെങ്കോട്ടയ്‌ക്കകത്തേക്ക് കടത്തിവിട്ടതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയായിരുന്നു രാഹുല്‍ ഗാന്ധി. ഇതിന് പുറമെ, കോണ്‍ഗ്രസ് ആവര്‍ത്തിച്ച അതേ നുണ അദ്ദേഹം വെള്ളിയാഴ്ചയും ആവര്‍ത്തിക്കാന്‍ മറന്നതുമില്ല. ‘ആദ്യത്തെ കാര്‍ഷികനിയമം മാണ്ഡി സംവിധാനത്തേയും കാര്‍ഷിക വിപണിയെയും തകര്‍ക്കുമെന്നും രണ്ടാമത്തെ നിയമം പരിധിയില്ലാത്ത ധാന്യസംഭരണം അനുവദിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് വില നിശ്ചയിക്കാനാവില്ലെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഭയപ്പെടുത്തല്‍. മൂന്നാമത്തെ നിയമം കര്‍ഷകര്‍ക്ക് ഏത് സാഹചര്യത്തിലും കോടതിയെ സമീപിക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കാര്‍ഷികബില്ലിന്റെ പേരില്‍ സമരം ചെയ്യുന്നവരില്‍ ഭീതി നിറയ്‌ക്കുക എന്ന തന്ത്രമായിരുന്നു രാഹുല്‍ പയറ്റിയത്.  

എന്നാല്‍ വാസ്തവമെന്താണ്? ആദ്യനിയമം കര്‍ഷകരെ അവരുടെ ഉല്‍പന്നം ഇന്ത്യയില്‍ എവിടെ വേണമെങ്കിലും വില്‍ക്കാന്‍ അനുവദിക്കുന്നു എന്നതാണ് വാസ്തവം. മാണ്ഡികളില്‍ നിന്നുപോലും കര്‍ഷകരെ ഈ ബില്‍ സ്വതന്ത്രമാക്കുന്നു. ഇതാണ് മാണ്ഡികളെ നിയന്ത്രിച്ചുവരുന്ന ഇടനിലക്കാരായ ധനികര്‍ വെള്ളവും വളവും നല്‍കി ഈ സമരത്തെ വളര്‍ത്തുന്നത്. ഏത് വിധേനെയും കാര്‍ഷികബില്ലുകള്‍ പിന്‍വലിപ്പിക്കണമെന്ന് വാശിയിലാണ് അവര്‍. എങ്കിലേ അവരുടെ കര്‍ഷകരുടെ മേലുള്ള ചൂഷണം തുടരാനാവൂ. കഴിഞ്ഞ ദിവസം അന്താരാഷ്‌ട്ര നാണ്യനിധി (ഐഎംഎഫ്) ഉപദേശകകൂടിയായ ഇന്ത്യക്കാരി ഗീതാഗോപിനാഥ് എന്ന വിശിഷ്ട സാമ്പത്തികവിദഗ്ധ മോദിയുടെ കാര്‍ഷികബില്ലുകളെ അഭിനന്ദിച്ചിരുന്നു.  കര്‍ഷകര്‍ക്ക് ഈ ബില്ലുകള്‍ നല്‍കുന്ന സ്വാതന്ത്ര്യത്തെ കഴിഞ്ഞ ദിവസം അവര്‍ വാഴ്‌ത്തിപ്പറഞ്ഞതിന്റെ ചൂടാറിയിട്ടില്ല.  

പിന്നെ രാഹുല്‍ പേടിപ്പിക്കുന്നതുപോലെ മാണ്ഡികള്‍ എന്ന കര്‍ഷകരുടെ ലോക്കല്‍ മാര്‍ക്കറ്റ് ഇല്ലാതാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല. പകരം മാണ്ഡികളെ ശക്തിപ്പെടുത്താനും വികസിപ്പിക്കാനും വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നാണ് കേന്ദ്രം പറഞ്ഞത്.  മാത്രമല്ല, കുറഞ്ഞ താങ്ങുവില അഥവാ എംഎസ്പി ഒരിക്കലും എടുത്തുകളയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുള്ളതാണ്. ഇനി ഒരു സത്യം കൂടി പറയട്ടെ- കോണ്‍ഗ്രസ് തങ്ങളുടെ  2019ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ എപിഎംസി എന്നറിയപ്പെടുന്ന മാണ്ഡികളെ ഇല്ലാതാക്കുമെന്ന വാഗ്ദാനം മുന്നോട്ട് വെച്ചിരുന്നതാണ്. സംശയമുള്ളവര്‍ അവരുടെ പ്രകടനപത്രിക വായിച്ചുനോക്കുക. പക്ഷെ ആ തിരഞ്ഞെടുപ്പില്‍ മോദി തന്നെ അധികാരത്തില്‍ വീണ്ടുമെത്തിയതിനാല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയ്‌ക്ക് പ്രസക്തിയില്ലാതായി.

സര്‍ക്കാര്‍ കര്‍ഷകരെ പീഡിപ്പിച്ച് ചില വ്യക്തികള്‍ക്ക് നേട്ടമുണ്ടാക്കിക്കൊടുക്കാനാണ് കാര്‍ഷിക ബില്ലിലൂടെ ശ്രമിക്കുന്നതെന്നാണ് മറ്റൊരു ഭയപ്പെടുത്തല്‍. കര്‍ഷകര്‍ സമരം ഇവിടെ നിര്‍ത്തരുതെന്നും ഇന്ത്യയില്‍ എല്ലായിടത്തേക്കും വ്യാപിപ്പിക്കണമെന്നും രാഹുല്‍ പറയുന്നു. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, യുപി എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്ക് മാത്രമേ ഈ നിയമം അറിയൂ എന്നും അതുകൊണ്ടാണ് അവര്‍ ഇതിനെ എതിര്‍ക്കുന്നതെന്നും രാഹുല്‍ തന്നെ പറയുന്നു. ഒരിഞ്ചുപോലും സമരക്കാര്‍ സര്‍ക്കാരിന് വഴങ്ങരുതെന്നും പത്രസമ്മേളനത്തില്‍ രാഹുല്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

കോണ്‍ഗ്രസ് നുണപറയുകയും കാര്‍ഷികബില്ലിനെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയുമാണ്. നിരവധി സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ഈ ബില്ലിനെ സ്വാഗതം ചെയ്തിട്ടുണ്ട്. മാത്രമല്ല, ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമാണ് സമരം രൂക്ഷമായി ഇപ്പോഴും നിലനില്‍ക്കുന്നത് എന്നും അറിയുക. 

Tags: കര്‍ഷക സമരംദല്‍ഹി കലാപംചെങ്കോട്ടറിപ്പബ്ലിക് ദിന കലാപംRahul Gandhiദല്‍ഹി പോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ബോധോദയം…”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ സമ്പന്നര്‍…പക്ഷെ പാര്‍ട്ടിയ്‌ക്ക് ദാരിദ്ര്യം”: രാഹുല്‍ഗാന്ധി

India

ലോക്‌സഭാ സ്പീക്കറിനെതിരായ പ്രമേയം തള്ളിയതിന് പിന്നാലെ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഗൂഢാലോചന പരാജയപ്പെട്ടു : വിമർശനവുമായി ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.