ന്യൂദല്‍ഹി:2007ല്‍ ആഗോള നൂതനാശയ സൂചിക (ഗ്ലോബല്‍ ഇന്നോവഷന്‍ ഇന്‌ടെക്‌സ് ) നിലവില്‍ വന്നതിനു ശേഷം ഇതാദ്യമായി 2020ല്‍ ലോകത്തെ ആദ്യ 50 നൂതനാശയ രാഷ്‌ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടം പിടിച്ചിരുന്നു. 2015 എണ്‍പത്തിയൊന്നാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ നില 2020 ഓടെ 48 ആയി ഉയര്‍ന്നു. മധ്യദക്ഷിണ ഏഷ്യന്‍ മേഖല രാഷ്‌ട്രങ്ങളുടെ വിഭാഗത്തില്‍ ഇന്ത്യ ഒന്നാമത് ആണെന്ന് കേന്ദ്ര ധന കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2020- 21 സാമ്പത്തിക സര്‍വ്വേ വ്യക്തമാക്കുന്നു.
ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും സമീപഭാവിയില്‍ തന്നെ മൂന്നാമത്തെ വലിയ സമ്പത് വ്യവസ്ഥയായി മാറാനും നൂതനാശയ രൂപീകരണത്തിന് പ്രത്യേക പ്രാധാന്യം ഇന്ത്യ നല്‍കേണ്ടതുണ്ടെന്ന് സര്‍വേ വ്യക്തമാക്കുന്നു. ഇതിനായി രാജ്യത്തെ ഗവേഷണ വികസന മേഖലകളിലെ ചിലവ് വര്‍ധിപ്പിക്കേണ്ടതുണ്ട്.
ഇന്ത്യയില്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മൊത്ത ആഭ്യന്തര ചിലവിന്റെ സിംഹഭാഗം ഭരണകൂടമാണ് നല്‍കുന്നതെന്ന് സാമ്പത്തിക സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ഇത് വികസിത രാഷ്‌ട്രങ്ങളിലെക്കാള്‍ മൂന്നിരട്ടി വരും. വ്യവസായ സമൂഹത്തില്‍നിന്നും ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവും കുറവ് സംഭാവന ലഭിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും സര്‍വ്വേയില്‍ പറയുന്നു.
നൂതനാശയ രൂപീകരണത്തിനായി മറ്റ് സമ്പദ്‌വ്യവസ്ഥകളെക്കാള്‍ കൂടുതല്‍ ഉദാരമായ നികുതിയിളവുകള്‍ നല്‍കിയിട്ടും ഈ അവസ്ഥ തുടരുകയാണെന്നും നിലവില്‍ രാജ്യത്തെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളുടെ ചിലവിന്റെ 37 ശതമാനം മാത്രമാണ് വ്യവസായ സമൂഹത്തിന്റെ സംഭാവന എന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ഇത് 68 ശതമാനമെങ്കിലും ആയി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.
നൂതനാശയ രൂപീകരണത്തിലെ നേതൃ രാഷ്‌ട്രമായി മാറാന്‍, കൂടുതല്‍ ഭാരതീയര്‍ പേറ്റന്റ് ഉടമകളായി മാറേണ്ടതുണ്ട് എന്നും സര്‍വ്വേ ഓര്‍മിപ്പിക്കുന്നു. 2030ഓടെ ലോകത്തിലെ ആദ്യ പത്ത് സമ്പദ്വ്യവസ്ഥയില്‍ ഒന്നാകാന്‍ ഇത് ആവശ്യമാണ്. പേറ്റന്റ്കള്‍ക്കായി സമര്പ്പിക്കുന്ന അപേക്ഷകളുടെ എണ്ണത്തില്‍ നിലവിലെ 36 ശതമാനത്തില്‍ നിന്നും പ്രതിവര്‍ഷം 9.8 ശതമാനം എന്ന കണക്കില്‍ വര്‍ധന ആവശ്യമാണെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: