ന്യൂഡല്‍ഹി;ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തില്‍ കുറവുണ്ടായ പശ്ചാത്തലത്തില്‍ രാജ്യത്തെ മൊത്ത പണപ്പെരുപ്പത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് 2020 21 സാമ്പത്തിക സര്‍വ്വേ
വിതരണ മേഖലയിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ കൊണ്ടുവന്നത് 2020 ഡിസംബറില്‍ തന്നെ രാജ്യത്തെ പണപ്പെരുപ്പത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചതായും ഈ സ്ഥിതി ഇനിയും തുടരുമെന്നും സാമ്പത്തിക സര്‍വ്വേ വ്യക്തമാക്കുന്നു. ധനകോര്പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന് ആണ് 202021 സാമ്പത്തിക സര്‍വ്വേ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
2020-21 കാലയളവില്‍ മൊത്ത, ചില്ലറ പണപ്പെരുപ്പത്തില്‍ വിപരീതദിശയില്‍ ഉള്ള മാറ്റങ്ങള്‍ ദൃശ്യമായതായി സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ചു ഉപഭോക്തൃ വില സൂചിക പണപെരുപ്പത്തില്‍ വര്‍ധന രേഖപ്പെടുത്തിയപ്പോള്‍, മൊത്ത വില സൂചിക അടിസ്ഥാനമാക്കിയ പണപ്പെരുപ്പം ഗുണപരമായ നിലയില്‍ തുടര്‍ന്നു.
രാജ്യത്തെ പണപ്പെരുപ്പത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്ന ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 2020 21 (ഏപ്രില്‍ഡിസംബര്‍) കാലയളവില്‍ 9.1 ശതമാനമായാണ് വര്‍ധിച്ചത്.
കോവിഡ്19 മഹാമാരി അടക്കമുള്ള വെല്ലുവിളികള്‍ വിതരണ ശൃംഖലകളില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ ചില്ലറ പണപ്പെരുപ്പത്തിലേക്ക് വഴിതെളിച്ചത് ആയും, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം രാജ്യത്തെ മൊത്തം പണപ്പെരുപ്പത്തിന് കാരണമായതായും സര്‍വേ വ്യക്തമാക്കുന്നു.
എന്നാല്‍ ഡിസംബറില്‍ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ഉണ്ടായ ഗുണപരമായ മാറ്റങ്ങള്‍ രാജ്യത്തിനുമേല്‍ ഉള്ള പണപ്പെരുപ്പ സമ്മര്‍ദം ലഘൂകരിച്ചിരുന്നു.
സാധനങ്ങളുടെ ആവശ്യത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധന മൊത്ത വില സൂചിക അടിസ്ഥാനം ആക്കിയുള്ള പണപ്പെരുപ്പത്തിന് ഗുണകരമാകും എന്നാണ് പ്രതീക്ഷ.
സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള ഹ്രസ്വകാലനടപടികള്ക്ക് പുറമെ, ഉല്പാദന കേന്ദ്രങ്ങളില്‍ തന്നെ ശീത സംഭരണികളുടെ വിപുലമായ സംവിധാനം ഒരുക്കുന്നത് അടക്കമുള്ള ഇടക്കാലദീര്ഘകാല നടപടികള്‍ ആവശ്യമാണെന്ന് സര്‍വ്വേ നിര്‍ദ്ദേശിക്കുന്നു. ഇറക്കുമതി നയങ്ങളിലെ സ്ഥിരത പ്രത്യേക പരിഗണന ആവശ്യമായ മേഖല ആണെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.
പണപ്പെരുപ്പത്തിന് മാത്രമായി പ്രത്യേക പരിഗണന നല്‍കുന്നത് നാല് കാരണങ്ങള്‍ കൊണ്ട് അഭിലഷണീയമല്ല എന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തെ വിതരണശൃംഖലയിലെ മാറ്റങ്ങള്‍ വലിയതോതില്‍ സ്വാധീനിക്കുന്നുണ്ട്. രണ്ട്
മൂന്ന് ഭക്ഷ്യ വിലക്കയറ്റത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന പല ഘടകങ്ങളും അതിവേഗം മാറുന്നവയാണ്. സൂചിക നിര്‍ണയത്തില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന പരിഗണന മൂലം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഉപഭോക്തൃ വില സൂചിക കമ്പൈന്‍ഡ് അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തെ വലിയ തോതില്‍ സ്വാധീനിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: