ബെയ്ജിഗ്: സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ ശ്രമിക്കുന്ന തയ്വാനെതിരെ ഭീഷണി മുഴക്കി ചൈന. സ്വാതന്ത്ര്യമെന്നാല്‍ യുദ്ധം തന്നെയാണെന്ന ഭീഷണിയാണ് ചൈന മുഴക്കിയത്.
നേരത്തെ ആകാശത്ത് ചൈനയുടെ യുദ്ധവിമാനങ്ങളും ബോംബറുകളും ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് തയ്വാന് യുഎസുമായി ബന്ധപ്പെട്ടിരുന്നു. തങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ നിന്നും ചൈനയെ വിലക്കണമെന്നാവശ്യപ്പെട്ടാണ് തയ്വാന് യുഎസിനെ സമീപിച്ചത്.
അതോടെയാണ് ചൈന സ്വാതന്ത്ര്യത്തിന് മുതിര്‍ന്നാല്‍ യുദ്ധത്തെ നേരിടേണ്ടി വരുമെന്ന അവരുടെ ഉള്ളിലിരുപ്പ് തയ്വാന് മുന്നില്‍ വെളിപ്പെടുത്തിയത്. ഔദ്യോഗികമായിത്തന്നെ തയ്വാന് സ്വാതന്ത്ര്യപ്രഖ്യാപനം നടത്താന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ചൈനയുടെ പ്രതികരണം. എന്നാല്‍ തയ്വാന് ഇപ്പോഴേ സ്വതന്ത്രരാജ്യമാണെന്ന നിലപാട് ആവര്‍ത്തിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: