ബേണ്‍: സ്വിറ്റ്സര്‍ലന്‍ഡില്‍ അവിശ്വാസികളുടെ എണ്ണം വര്‍ധിക്കുന്നു. നിലവിലെ ജനസംഖ്യയുടെ 30 ശതമാനം ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്നാണ് സ്വിറ്റ്സര്‍ലന്‍ഡിലെ ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്കില്‍ പറയുന്നത്.
കഴിഞ്ഞ 20 വര്‍ഷമായി രാജ്യത്ത് അവിശ്വാസികള്‍ വര്‍ധിക്കുകയാണ്. 2019ലെ വിവരങ്ങള്‍ പ്രകാരം 15 വയസു വരെയുള്ളവരില്‍ മൂന്നിലൊന്ന് പേരും (29.5 ശതമാനം) ഒരു മതത്തിലും വിശ്വസിക്കാത്തവരാണ്. 2000ത്തില്‍ ഇത് 11.4 ശതമാനമായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അവിശ്വാസികളുടെ എണ്ണത്തില്‍ 1.6 ശതമാനം വര്‍ധനവാണ് 2019ലുണ്ടായത്. രാജ്യത്ത് താമസിക്കുന്ന വിദേശികളില്‍ 35.1 ശതമാനമാണ് ഒരു മതത്തിലും വിശ്വസിക്കാത്തവര്‍. 2018ലേതിനേക്കാള്‍ 1.7 ശതമാനം കൂടുതല്‍. സ്വിറ്റ്സര്‍ലന്‍ഡ് പൗരന്മാരില് 27.6 ശതമാനമാണ് അവിശ്വാസികള്‍. മുന്‍ വര്‍ഷത്തേതിനേക്കാള്‍ 1.5 ശതമാനം കൂടുതല്‍.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ റോമന്‍ കത്തോലിക് വിഭാഗത്തില്‍പ്പെട്ട ക്രൈസ്തവരായിരുന്നു രാജ്യത്ത് ഭൂരിപക്ഷവും. ബാക്കിയുള്ളവര്‍ റോമന്‍ കത്തോലിക് വിഭാഗത്തില്‍ നിന്ന് വേര്‍പെട്ടവരും (പ്രൊട്ടസ്റ്റന്റ്). 2018 മുതലാണ് ഇതില്‍ മാറ്റങ്ങളുണ്ടാവാന്‍ തുടങ്ങിയത്. 2019ല്‍ സ്വിറ്റ്സര്‍ലന്‍ഡ് ജനതയുടെ 34.4 ശതമാനം മാത്രമാണ് റോമന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെടുന്നവര്‍. 22.5 ശതമാനം പ്രൊട്ടസ്റ്റന്റുകളും.
2018ലെ കണക്കുകള്‍ പ്രകാരം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മുസ്ലീങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. നേരത്തെ 5.3 ശതമാനമായിരുന്ന ഇവര്‍ 2018ല്‍ 5.5 ശതമാനമായി. 0.2 ശതമാനം ജൂതന്മാരും 0.6 ശതമാനം ഹിന്ദുക്കളും 0.5 ശതമാനം ബുദ്ധരുമാണ് അന്ന് രാജ്യത്തുണ്ടായിരുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
അവിശ്വാസികളുടെ വര്‍ധന മതസേവന പ്രവര്‍ത്തനങ്ങളിലും പ്രകടമാണ്. സര്വെയെടുക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് മുതല്‍ തന്നെ രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും മതസേവന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. 45 ശതമാനത്തോളം പേര് പ്രാര്ഥനകളില്പോലും പങ്കെടുത്തിരുന്നില്ല, റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: