കൊളംബോ: അഞ്ചു ലക്ഷം കൊറോണ വാക്സിന് സൗജന്യമായി നല്കിയ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞ് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോദാഭയ രജപക്ഷെ. ‘ഇന്ത്യയിലെ ജനങ്ങള്‍ അയച്ച അഞ്ച് ലക്ഷം കൊവിഡ് വാക്സിന് കൈപ്പറ്റി. ശ്രീലങ്കയിലെ ജനങ്ങളോട് ഉദാരത കാണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും നന്ദി.’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
വാക്സിന് മൈത്രിയുടെ ഭാഗമായി അയച്ച കൊവിഷീല്‍ഡ് വാക്സിന് ഇന്നലെയാണ് കൊളംബോയില്‍ എത്തിയത്. 2020 സെപ്തംബറില്‍ ലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്ഷെയുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ഉച്ചകോടിയില്‍ കൊറോണക്കെതിരായ പോരാട്ടത്തില്‍ എല്ലാ സഹായങ്ങളും മോദി വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം ഇപ്പോള്‍ പാലിച്ചിരിക്കുകയാണ്.
നേപ്പാള്‍, ഭൂട്ടാന്, ബംഗ്ലാദേശ്, മ്യാന്മര്, അഫ്ഗാനിസ്ഥാന്, തുടങ്ങി മിക്ക അയല്‍രാജ്യങ്ങള്‍ക്കും ഇന്ത്യ സൗജന്യമായി കൊറോണ വാക്സിന് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: