തൃശൂര്‍: സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന കുടുംബത്തിന്റെ ആഗ്രഹം സഫലീകരിച്ച് സേവാഭാരതി. ഡോക്ടറാകാനായിരുന്നു ചാലക്കുടി പോട്ട തമ്മണത്ത് വീട്ടില്‍ അഞ്ജനയുടെ ആഗ്രഹം. എന്നാല്‍, നാലുവര്‍ഷം മുമ്പ് അച്ഛന് മരണപ്പെട്ട ഈ കുടുംബത്തിന് മകളുടെ ആഗ്രഹം സഫലീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ ബുദ്ധിമുട്ട് മനസിലാക്കിയാണ് സേവാഭാരതി സഹായഹസ്തം നീട്ടിയത്. അമ്മയും ഒരു ചേച്ചിയുമാണ് അഞ്ജനയ്ക്കുള്ളത്.
അമ്മ കൂലി പണി ചെയ്യ്താണ് മക്കളെ പഠിപ്പിച്ചത് മുത്തമകള്‍ ബി.എ ഇംഗ്ലീഷ് പാസായി. ഇപ്പോള്‍ സിവില്‍ സര്‍വ്വീസിന് പരീക്ഷയ്ക്ക് പഠിക്കുന്നു. നാലുവര്‍ഷം മുമ്പാണ് ഇവരുടെ കുടുംബത്തിന്റെ അത്താണിയായ അച്ഛന് മരണപ്പെട്ടു. അമ്മ പലഹാരങ്ങള്‍ ഉണ്ടാക്കി വിറ്റാണ് കുടുബം പുലര്‍ത്തുന്നത്. അജ്ഞന എസ്എസ്എല്‍സിയും പ്ലസ്ടുവും 95 ശതമാനം മാര്‍ക്കോടെ പാസായിരുന്നു. തുടര്‍ന്ന് കര്‍ണ്ണാടകയിലെ ശാരദ ആയൂര്‍വേദ മെഡിക്കല്‍ കോളേജില്‍ ബിഎഎംഎസിന് പ്രവേശനം ലഭിച്ചു.
എന്നാല്‍, സാമ്പത്തിക പ്രതിസന്ധി ഒരു വെല്ലുവിളിയായിരുന്നു. പിന്നോക്കം നില്ക്കുന്ന കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്ന് സേവാഭാരതി അറിയിച്ചു. സേവാഭാരതി വെസ് പ്രസിഡണ്ട് ചിന്മയാ മോഹന്‍ജി, തൃശൂര്‍ വിഭാഗ് സേവാപ്രമുഖ് ദേവദാസ് എന്നിവര്‍ അഞ്ജനയുടെ വീട്ടിലെത്തി സഹായം കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: