ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നവരെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ബിജെപി നേതാവ് രാം മാധവ്. കാര്‍ഷിക നിയമങ്ങളുടെ വിശദാംശങ്ങളെക്കുറിച്ച് കർഷകർ മനസിലാക്കിയിട്ടില്ലെന്നും മനസിലാക്കിയാല്‍ രാജ്യത്തുടനീളം പ്രക്ഷോഭമുണ്ടാകുമെന്നുമായിരുന്നു രാഹാല്‍ ഗാന്ധി പറഞ്ഞത്. രാഹുലിന്റെ മണ്ഡലമായ വയനാട്ടിലെ കല്‍പ്പന ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ കല്‍പ്പറ്റ നിയോജക മണ്ഡലം യുഡിഎഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധിയുടെ ഈ അഭിപ്രായ പ്രകടനങ്ങള്‍ക്കെതിരായാണ് രാം മാധവ് രംഗത്തെത്തിയത്. ‘രാജ്യത്തെ കര്‍ഷകരെ ബുദ്ധിയില്ലാത്തവരെന്ന് രാഹുല്‍ ഗാന്ധി വിളിക്കുന്നു. അവര്‍ മിക്കവാറും അദ്ദേഹത്തേക്കാള്‍ ബുദ്ധിയുള്ളവരായിരിക്കും. അതുകൊണ്ടാണ് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്താതിരിക്കുന്നത്’. – രാം മാധവ് ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: