ന്യൂദല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയ ചെങ്കോട്ടയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തി. കര്‍ഷക സമരത്തിന്റെ മറവില്‍ ചെങ്കോട്ടയില്‍ നടന്ന ആക്രമണങ്ങളില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പോലീസുകാരേയും അമിത് ഷാ സന്ദര്‍ശിച്ചു. പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുള്ള ശുശ്രുത് ട്രോമ സെന്റര്‍, തിരഥ് റാം ഷാ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് അമിത്ഷാ എത്തിയത്.
പരിക്കേറ്റവരെ സന്ദര്‍ശിച്ചശേഷം ആശുപത്രി ജീവനക്കാരുടെ ഇവരെ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. പോലീസുകാരുമായും ജീവനക്കാരുമായും സംവദിക്കുന്ന അമിത്ഷായുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആക്രണങ്ങളില്‍ മുന്നൂറോളം പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. ഉദ്യോഗസ്ഥരുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയശേഷമാണ് അമിത് ഷാ പോയത്.
കലാപകാരികള്‍ ചെങ്കോട്ടയിലുണ്ടാക്കിയ നാശനഷ്ടങ്ങളും അമിത് ഷാ നേരിട്ട് കണ്ട് വിലയിരുത്തുന്നുണ്ട്. ആക്രമണങ്ങളില്‍ പങ്കാളിയായവരെ എത്രയും വേഗം കണ്ടെത്തണമെന്ന് അമിത് ഷാ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കലാപം അഴിച്ചുവിട്ടവര്‍ക്കെതിരെ കര്‍ശ്ശന നടപടികള്‍ തന്നെ കൈക്കൊള്ളുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: