കൊട്ടാരക്കര: ചിരട്ടക്കോണം സെന്റ് മേരീസ് ദേവാലയത്തിനോട് ചേര്‍ന്നുള്ള 28 ഏക്കര്‍ സ്ഥലത്തെ അഞ്ച് ഏക്കറോളം വരുന്ന പുല്‍ക്കാടുകള്‍ക്ക് തീ പിടിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.
കൊട്ടാരക്കര നിന്നും അഗ്നിശമന സേനയെത്തിങ്കിലും വാഹനം തീപിടിച്ച സ്ഥലത്ത് എത്താന്‍ സാധ്യമായിരുന്നില്ല. തുടര്‍ന്ന് അഗ്നിശമനാ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ ഫയര്‍ ബീറ്റര്‍ ഉപയോഗിച്ചും മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്താല്‍ ഫയര്‍ ലൈന്‍ തെളിച്ചും ടാങ്കില്‍ വെള്ളം എത്തിച്ചും രണ്ട് മണിക്കൂറത്തെ കഠിന പരിശ്രമത്തിലൂടെ തീ അണയ്ക്കുകയായിരുന്നു.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ എസ്. അനില്‍കുമാര്‍, ഗ്രേഡ് സീനിയര്‍ ഫയര്‍ ആന്റ്് റെസ്ക്യൂ ഓഫീസര്‍ പി.കെ. രാമന്‍കുട്ടി, സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ ഡ്രൈവര്‍ സജി ലൂക്കോസ്, ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍മാരായ സി. രമേശ് കുമാര്‍, ജെ. ഷൈന്‍, ഷിബു.വി. നായര്‍, ഹോം ഗാര്‍ഡുമാരായ എ. അജിത്, ഷിജു ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: