ബെയ്ജിങ്: കൊറോണ വൈറസിന്റെ ഉത്ഭവത്തെ ചൊല്ലി വിവാദം തുടരുന്നതിനിടെ കോവിഡ് വിഷയത്തില്‍ ചൈനക്കെതിരേ വീണ്ടും പ്രതിഷേധം ശക്തമാകുന്നു. കോവിഡ് പരിശോധിക്കാന്‍ പുതിയ രീതി തുടങ്ങിയതിനെതിരേയാണ് പ്രതിഷേധം. ശ്വാസകോശ രോഗമായതിനാല്‍ തന്നെ വായില്‍ നിന്നോ മൂക്കില്‍ നിന്നോ ഉള്ള സ്രവങ്ങള്‍ ശേഖരിച്ചാണ് സാധാരണഗതിയില്‍ കൊവിഡ് പരിശോധന നടത്തുന്നത്. എന്നാല്‍ മലദ്വാരത്തില്‍ നിന്നുള്ള സാമ്പിള്‍ പരിശോധനയ്ക്കെടുക്കുന്ന പുതിയ രീതി നടപ്പാക്കുകയാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍.
പലരിലും കൊവിഡ് വന്നുപോകുന്നത് അറിയുന്നില്ലെന്നും പരിശോധനയില്‍ അത് കണ്ടെത്താന്‍ കഴിയാതിരിക്കുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഈ രീതിയില്‍ സാമ്പിള്‍ ശേഖരിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഇതിനെതിരെ ചൈനയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘വെയ്ബോ’യില്‍ വ്യാപകമായി ക്യാംപയിനാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ട് മുതല്‍ മൂന്ന് സെന്റിമീറ്റര്‍ വരെ മലദ്വാരത്തിലേക്ക് ഒരു ഉപ്പുവെള്ളത്തില്‍ കുതിര്‍ത്ത കോട്ടണ്‍ കടത്തിയാണ് സാംപിള്‍ ശേഖരിക്കുന്നത്. തുടര്‍ന്ന് സാമ്പിള്‍ പരിശോധിച്ച് വൈറസിന്റെ സജീവത തെളിയിക്കുകയാണ്.
സര്‍ക്കാര്‍ അധികാരികള്‍ എത്ര വിശദീകരണം നല്കിയാലും ഇത് അപമാനകരമായ രീതിയാണെന്നും അതിനാല്‍ ഈ തീരുമാനം ഉപേക്ഷിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ചൈനയുടെ വടക്കന്‍ പ്രദേശങ്ങളിലെ 1700 സാംപിളുകള്‍ ഇതിനകം ഇത്തരത്തില്‍ ശേഖരിച്ചു കഴിഞ്ഞു. ജിലിന്‍ പ്രവിശ്യയിലെ ചാങ്ചുനില്‍ നിന്ന് ബീജിംഗിലേക്കുള്ള വിമാനത്തില്‍ നിന്ന് ജനങ്ങളെ ഇറക്കി ഹോട്ടലില്‍ താമസിപ്പിച്ച് ഇത്തരത്തില്‍ സാംപിളുകള്‍ ശേഖരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: