ന്യൂയോര്‍ക്ക് : കാപ്പിറ്റോള്‍ പ്രക്ഷോഭത്തിനെ തുടര്‍ന്ന് ഫേസ്ബുക്ക് ന്യൂസ്ഫീഡില്‍ രഷ്ട്രീയ ചര്‍ച്ചകള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. ആളുകള്‍ തമ്മിലുള്ള ഭിന്നത ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു നടപടി സ്വീകരിക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങിയത്. മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇതുസംബന്ധിച്ച് അറിയിച്ചത്.
ഇതിന്റെ ഭാഗമായി ആഗോള തലത്തില്‍ ഫേസ്ബുക്ക് ന്യൂസ് ഫീഡുകളിലെ രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കും. പ്രകോപനപരവും ഭിന്നതയുണ്ടാക്കുന്നതുമായ രാഷ്ട്രീയ ചര്‍ച്ചകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫേസ്ബുക്ക് ഈ പുതി/ നടപടിക്ക് ഒരുങ്ങുന്നത്.
എന്നാല്‍ ഉപയോക്താക്കള്‍ ആഗ്രഹിക്കുകയാണെങ്കില്‍ രാഷ്ട്രീയ ഗ്രൂപ്പുകളിലും ചര്‍ച്ചകളിലും ഭാഗമാകുന്നതിന് സാധിക്കുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.ഇതിനായി അല്‍ഗോരിതത്തില്‍ മാറ്റങ്ങള്‍ വരുത്തും. ക്യാപിറ്റോള്‍ കലാപത്തിന് ശേഷം അമേരിക്കയിലെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഈ മാറ്റങ്ങള്‍ നടപ്പാക്കിയിരുന്നു. ഇത് ലോകമെങ്ങും വ്യാപിപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. രാഷ്ട്രീയ വിവാദങ്ങളിലൂടെ കലാപമുണ്ടാക്കുന്നതായി ഫേസ്ബുക്കിനെതിരെ വിവിധ രാജ്യങ്ങളില്‍ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ഡൊണാള്‍ഡ് ട്രംപ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോ കാപിറ്റോള്‍ കലാപത്തിലേക്ക് വഴിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ന്യൂസ്ഫീഡിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ ഫേസ്ബുക്ക് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: