ന്യൂദല്‍ഹി: പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ 25 കര്‍ഷകനേതാക്കള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുത്ത് ദല്‍ഹി പൊലീസ് കമ്മീഷണര്‍. ട്രാക്ടര്‍ റാലിയില്‍ അക്രമം കാട്ടിയ 19 പേരെ അറസ്റ്റ് ചെയ്തു. മറ്റ് 50 പേരെ പൊലീസ് ചോദ്യം ചെയ്യലിനായി തടഞ്ഞുവെച്ചിട്ടുണ്ട്.
ഭാരത് കിസാന്‍ യൂണിയന്‍ രാകേഷ് ടികായത്, മേധാ പട്കര്‍, ഭൂട്ടാ സിംഗ്, യോഗേന്ദ്ര യാദവ് എന്നിവരുള്‍പ്പെടെ 37 പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം റിപ്പബ്ലിക് ദിനത്തിലുണ്ടായ കലാപത്തിന് കേസെടുത്തിട്ടുണ്ട്. പൊലീസുമായി നേരത്തെ സമ്മതിച്ച റൂട്ട് തെറ്റിച്ച് മനപൂര്‍വ്വമാണെന്നും ഇടനിലക്കാരുടെ മാര്‍ച്ച് റിപ്പബ്ലിക് ദിന പരേഡ് തകര്‍ക്കാനായിരുന്നു എന്നും പൊലീസ് പ്രഥമ വിവരറിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ദര്‍ശന്‍ പാല്‍, രജീന്ദര്‍ സിംഗ്, ബല്‍ബീര്‍ സിംഗ് രാജെവാള്‍, ഭൂട്ടാസിംഗ് ബുര്‍ജ്ഗില്‍, ജോഗീന്ദര്‍ സിംഗ് ഉഗ്രഹ എന്നിവര്‍ക്കെതിരയെും കേസെടുത്തു.
അക്രമത്തില്‍ പങ്കെടുത്ത ഒരാളെയും വെറുതെ വിടില്ലെന്നും പൊലീസ് പറഞ്ഞു. പ്രതികളെ പിടിക്കാന്‍ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
കലാപത്തില്‍ 300 പൊലീസുകാര്‍ക്ക് പരിക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: