Categories: India

ബിനീഷ് കൊടിയേരി ഉള്‍പ്പെടെ യുവജനസംഘടനാനേതാക്കളെ ഉപയോഗിച്ചാണ് മയക്കമരുന്ന് ലോബി പ്രവര്‍ത്തിക്കുന്നതെന്ന് അഡ്വ. ടിബി മിനി

'ബിനീഷ് കോടിയേരി എന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ അകത്താണ്. ഇത്തരമാളുകളെ ഉപയോഗിച്ചാണ് മയക്കുമരുന്ന് ലോബി ഇവിടെ പ്രവര്‍ത്തിക്കുന്നത്.'' ടി.ബി മിനി പറഞ്ഞു.

Published by

തിരുവനന്തപുരം: ബിനീഷ് കൊടിയേരി ഉള്‍പ്പെടെ കേരളത്തിലെ യുവജനസംഘടനകളുടെ നേതാക്കളില്‍  പലരും മയക്കുമരുന്നിന്റെ പ്രചാരകരെന്ന ആരോപണവുമായി ടിയുസിഐ സംസ്ഥാന ഭാരവാഹി അഡ്വ. ടി ബി മിനി.  സിപി ഐ (എംഎല്‍) റെഡ് സ്റ്റാറിന്റെ ഭാഗമായുള്ള ട്രേഡ് യൂണിയനാണ് ടിയുസിഐ. 

കുട്ടികള്‍ ലഹരിക്ക് അടിമയോ എന്ന ചര്‍ച്ചയിലാണ് മിനിയുടെ ഈ അമ്പരിപ്പിക്കുന്ന തുറന്നുപറച്ചില്‍.  ഭരിക്കുന്ന നേതാക്കളും ലഹരി മാഫിയകളും  ബന്ധമുണ്ട്. അങ്ങനെയല്ലാതെ  കാര്യങ്ങള്‍ ഇവിടെ നടക്കില്ല.  ബോധവത്കരണമല്ല, പകരം ശിക്ഷാനടപടികളാണ് വേണ്ടതെന്നും ടി ബി മിനി പറഞ്ഞു.

”ബിനീഷ് കോടിയേരി എന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ അകത്താണ്.  ഇത്തരമാളുകളെ ഉപയോഗിച്ചാണ് മയക്കുമരുന്ന് ലോബി ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇത് ചെറിയൊരു കാര്യമായി നമ്മള്‍ കാണരുത്. സംഘടനബന്ധങ്ങള്‍ അടക്കം ഉപയോഗിച്ച്‌ കൊണ്ട്  യുവജന സംഘടനകളുടെ നേതൃനിരയില്‍ ഇരിക്കുന്ന പലരും മയക്കുമരുന്നിന്റെ പ്രചാരകരായി മാറുന്ന കാഴ്ച ഞാന്‍ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട്.” ടി.ബി മിനി പറഞ്ഞു.  

ബംഗളൂരു മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട്  പരപ്പന അഗ്രഹാര ജയിലില്‍  കഴിയുകയാണ് ബിനീഷ് കോടിയേരി. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക