കൊച്ചി: നഗരത്തിലെ ഓട്ടോയും യെല്ലോ ടാകിസി വണ്ടികളും ഇനി ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വഴി വിളിക്കാം. Jugnoo എന്ന ആപ്ലിക്കേഷനില്‍ 500 ടാക്സി കാറുകളും, 200 ഓട്ടോറിക്ഷകളും ആണ് അംഗങ്ങളായുള്ളത്. ജനുവരി 15 ന് തുടങ്ങിയ ട്രയല്‍ റണ്‍ വിജയമായതിനെ തുടര്‍ന്ന് മുന്നോട്ട് പോകുവാനാണ് ഡ്രൈവേഴ്സ് കൂട്ടായ്മയുടെ തീരുമാനം. 24 മണിക്കൂറും വണ്ടികള്‍ ലഭ്യമാണ്.
കൊച്ചി ലോക്കല്‍ സിറ്റി, റെന്റല്‍, ഔട്ട് സ്റ്റേഷന്, എയര്‍പോര്‍ട്ട്, പാക്കേജ് ട്രിപ്പുകള്‍ ആണ് നിലവിലുള്ളത്. മറ്റ് ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ 25% ട്രിപ്പ് ഡ്രൈവര്‍ കമ്മീഷന് വാങ്ങുമ്പോള്‍ Jugnoo 10% മാത്രമാണ് കമ്മീഷന് ഈടാക്കുന്നത്. കൊച്ചിയിലെ മറ്റ് ഓണ്‍ലൈന്‍ കമ്പനികളുടെ അതേ മാതൃകയില്‍ തന്നെയാണ് Jugnoo ആപ്ലിക്കേഷനും പ്രവര്‍ത്തിക്കുന്നത്. നിലവില്‍ എറണാകുളം ജില്ലയില്‍ മാത്രമാണ് സേവനം ലഭ്യമാകുക. കൊച്ചിയില്‍ കടകളും മാളുകളുമായി ചേര്‍ന്നുകൊണ്ട് ആവശ്യക്കാര്‍ക്ക് ഓട്ടോ, ടാക്സി ബുക്ക് ചെയ്തു കൊടുക്കും
. അതിനുവേണ്ടി കൊച്ചി സിറ്റിയില്‍ 50 ഓളം കടകള്‍ സജ്ജമാണ്. സമയത്തിന്റെയോ വാഹന ലഭ്യതയുടെയോ കുറവുകൊണ്ടോ ഓട്ടോ, ടാക്സി ഫെയറില്‍ വ്യത്യാസമുണ്ടായിരിക്കുന്നതല്ല. പ്രൊമോഷന്റെ ഭാഗമായി Jugnoo 50 എന്ന ഓഫര്‍ കോഡ് യാത്രക്കാര്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഇതുകൂടാതെ ആപ്ലിക്കേഷനില്‍ സ്പെഷ്യല്‍ ഓഫറും ഡിസ്കൗണ്ടും ഉണ്ടായിരിക്കുന്നതാണ്. നിലവില്‍ 50% ഓണ്‍ലൈന്‍ ടാക്സി ഓടുന്ന വാഹനങ്ങളും 50% പരമ്പരാഗത ഓട്ടോ ടാക്സി തൊഴിലാളികളും ആണ് ഈ സംരംഭത്തില്‍ അംഗമായിട്ടുള്ളത്. കൊച്ചിയിലെ ഹോട്ടലുകളുമായി കൂടിചേര്‍ന്നുകൊണ്ട് എയര്‍പോര്‍ട്ട് സര്‍വ്വീസുകള്‍ കൊച്ചി സിറ്റിയില്‍ നിന്ന് 599/- രൂപ മുതല്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: