ന്യൂദല്‍ഹി : ചെങ്കോട്ടയില്‍ കര്‍ഷക സമരത്തിന്റെ മറവില്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ആരേയും വെറുതെ വിടില്ല. ഇവര്‍ക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ട്രാക്ടര്‍ റാലിയെന്ന പേരില്‍ പ്രകടനം സംഘടിപ്പിച്ചതാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.
സംഘര്‍ഷത്തിന് പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ, ഖാലിസ്താന്‍ സംഘടനകള്‍ക്ക് പങ്കുള്ളതായി രഹസ്യാന്വേഷണ ഏജന്‍സിയും, എന്‍ഐഎയും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
ചെങ്കോട്ടയില്‍ ഖലിസ്ഥാന്‍ പതാക ഉയര്‍ത്തിയ ഒരാളെ തിരിച്ചറിഞ്ഞതായി ദല്‍ഹി പോലീസ് അറിയിച്ചിട്ടുണ്ട്. പഞ്ചാബിലെ തരന്‍ തരന്‍ ജില്ലയിലുള്ള ജുഗ്രാജ് സിംഗാണ് ചെങ്കോട്ടയിലെ കൊടിമരത്തില്‍ കയറി ഖലിസ്താന്‍ പതാക ഉയര്‍ത്തിയത്. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. ആക്രമണത്തിനായി ഫണ്ട് എത്തിച്ചു നല്‍കുകയും നേതൃത്വം നല്‍കുകയും ചെയ്തക്കായി അന്വേഷണ ഏജന്‍സികളും തെരച്ചില്‍ തുടങ്ങി.
ഇന്ത്യാ ഗേറ്റിന് മുമ്പില്‍ ഖലിസ്താന്‍ പതായ ഉയര്‍ത്തി ആഘോഷ പരിപാടികള്‍ അലങ്കോലപ്പെടുത്തണമെന്നും പതാക ഉയര്‍ത്തുന്നവര്‍ക്ക് 2,50,000 ഡോളര്‍ പാരിദോഷികമായി നാല്‍കുമെന്നുമായിരുന്നു ഇവരുടെ വാഗ്ദാനം. ഒപ്പം പരേഡിന് ബദലായി ട്രാക്ടര്‍ റാലി നടത്താനുമായിരുന്നു അക്രമികള്‍ ആഹ്വാനം നല്‍കിയിരുന്നത്.
റിപ്പബ്ലിക് ഡേ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രദേശത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും സുരക്ഷാ മുന്നറിയിപ്പുകളും പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം മറികടന്നുകൊണ്ടാണ് ചെങ്കോട്ടയില്‍ കലാപകാരികള്‍ അഴിഞ്ഞാടിയത്. റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ച് 12 മണിക്ക് ശേഷം അഞ്ച് മണിക്കൂര്‍ റാലി നടത്താനാണ് ഇവര്‍ക്ക് പോലീസ് അനുമതി നല്‍കിയത്. എന്നാല്‍ ഇതെല്ലാം മറികടന്ന് എട്ട് മണിയോടെ തന്നെ ഇവര്‍ ട്രാക്ടര്‍ റാലിയുമായി എത്തുകയായിരുന്നു.
കാര്‍ഷിക യൂണിയന്റെ കൊടികളുമായി എത്തിയ പ്രതിഷേധക്കാര്‍ ഇവരെ തടയാന്‍ ശ്രമിച്ച പോലീസുകാരെ ട്രാക്ടര്‍ കയറ്റി കൊല്ലാനും ശ്രമം നടത്തി. അക്രമത്തില്‍ 83 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്.
അതേസമയം ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ടൂറിസം, സാസ്‌കാരിക വകുപ്പ് മന്ത്രി പ്രഹ്‌ളാദ് പട്ടേല്‍ ചെങ്കോട്ട സന്ദര്‍ശിച്ചു. സുരക്ഷ സംവിധാനങ്ങളെല്ലാം അക്രമികള്‍ തകര്‍ത്ത നിലയിലാണ്. സുരക്ഷാ പരിശോധനയ്‌ക്കായി പ്രത്യേകം സ്ഥാപിച്ച പവലിയന്‍ അടിച്ചു തകര്‍ത്തു. ഒരു പോലീസ് ജീപ്പിനും ബസിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ടിക്കറ്റ് കൗണ്ടറുകളും സിസിടിവി ക്യാമറകളും അടിച്ചു തകര്‍ത്ത നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: