ന്യൂദല്‍ഹി: ഫ്യൂച്ചര്‍ ഗ്രൂപ്പ് സിഇഒയും സ്ഥാപകനുമായ കിഷോര്‍ ബിയാനിയെ ജയിലിലടക്കണമെന്ന ആവശ്യവുമായി ആഗോള റീട്ടെയില്‍ രംഗത്തെ ഭീമനായ ആമസോണ്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. സിംഗപ്പൂരിലെ തര്‍ക്കപരിഹാര കോടതി സ്റ്റേ ചെയ്തിട്ടും ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ മുഴുവന്‍ ഓഹരികളും റിലയന്‍സ് റീട്ടെയ്ലിന് വിറ്റ നീക്കത്തിനെതിരെയാണ് ആമസോണ്‍ കേസ് നല്‍കിയിരിക്കുന്നത്.
ഒരു ഇടക്കാല സ്റ്റേ അനുവദിച്ച് നല്‍കണമെന്നാവശ്യപ്പെട്ടാണ് ആമസോണ്‍ കേസ് നല്‍കിയിരിക്കുന്നത്. ഏകദേശം 340 ബില്ല്യണ്‍ യുഎസ് ഡോളറിനാണ് ബിയാനി ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ മുഴുവന്‍ ഓഹരികളും റിലയന്‍സ് റീട്ടെയ്ലിന് നല്‍കിയത്. അതേ സമയം ആമസോണിന്റെ പരാതിക്കെതിരെ കോടതിയില്‍ യുദ്ധം ചെയ്യുമെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ് അറിയിച്ചു. ജനവരി 25ന് ആമസോണ്‍ അഭിഭാഷകരില്‍ നിന്നാണ് കേസിനെക്കുറിച്ച് അറിയാന്‍ കഴിഞ്ഞതെന്നും ഫ്യൂച്ചര്‍ ഗ്രൂപ്പ് പറഞ്ഞു.
കിഷോര്‍ ബിയാനിക്ക് പുറമെ അദ്ദേഹത്തിന്റെ മകള്‍ ആഷ്നി ബിയാനി, എംഡി രാകേഷ് ബിയാനി തുടങ്ങി എല്ലാവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും ആമസോണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആമസോണിനെ സംബന്ധിച്ചിടത്തോളം അതിവേഗം റീട്ടെയ്ല്‍ രംഗത്ത് ചുവടുകള്‍ വെയ്ക്കുന്ന റിലയന്‍സ് റീട്ടെയ്ല്‍ ഒരു വെല്ലുവിളിയായി മാറിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: