ന്യൂദല്‍ഹി: ട്രാക്ടര്‍ റാലിയുടെ മറവില്‍ റിപ്പബ്ലിക് ദിനത്തില്‍ തലസ്ഥാന നഗരമധ്യത്തില്‍ അഴിഞ്ഞാടി കര്‍ഷകര്‍.
പ്രധാനമായും യുവാക്കളാണ് അക്രമപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടത്. റിപ്പബ്ലിക് ചടങ്ങുകള്‍ക്ക് ശേഷം ട്രാക്ടര്‍ റാലി എന്നതായിരുന്നു കര്‍ഷകനേതാക്കളും ദില്ലി പൊലീസും തമ്മിലുണ്ടായ ധാരണ. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തപ്പെട്ടു. രാവിലെ 9.15ന് തന്നെ കര്‍ഷകരെ പ്രതിനിധീകരിക്കുന്ന യുവാക്കള്‍ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ തുടങ്ങി. ലാത്തികള്‍ ഏന്തി ആക്രമണോത്സുകമായ ശരീരഭാഷയിലാണ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് പലരും എത്തിയത്. ചെങ്കോട്ടയില്‍ എത്തിയവര്‍ ചില വാള്‍വീശുന്നുണ്ടായിരുന്നു.
ചില ചെറുപ്പക്കാര്‍ ട്രാക്ടര്‍ ഓടിച്ച് പൊലീസിനെയും മാധ്യമപ്രവര്‍ത്തകരെയും വിരട്ടിയോടിക്കുന്നതും കാണാമായിരുന്നു. ചിലര്‍ പൊലീസ് വാഹനം തകര്‍ക്കുകയും ചെയ്തു. വാസ്തവത്തില്‍ ട്രാക്ടര്‍ റാലി വഴി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു സമരക്കാരുടെ ലക്ഷ്യമെന്നറിയുന്നു. അതുവഴി കൂടുതല്‍ ജനശ്രദ്ധ നേടുക എന്നതായിരുന്നു സമരക്കാരുടെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: