വാഷിംഗ്ടണ്‍: ഫ്രാന്‍സുമായി കൂടുതല്‍ അടുക്കാനൊരുങ്ങി അമേരിക്ക. പരസ്പര സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി സംസാരിച്ചു. ടെലിഫോണിലൂടെയാണ് ഇരുവരും സംസാരിച്ചത്. സൈനികം അടക്കമുള്ള കാര്യങ്ങളില്‍ സഹകരണം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം തുടരും. തീവ്രവാദ ശക്തികള്‍ക്കെതിരെ ഒത്തൊരുമിച്ച് നീങ്ങാനും ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.
നിലവില്‍ ചൈന, റഷ്യ ഇവര്‍ക്കൊപ്പം മധ്യേഷ്യയിലെ രാജ്യങ്ങളുമായുള്ള ബന്ധവും പരസ്പരം യോജിച്ച് തീരുമാനിക്കുമെന്നും ഇരുവരും സമ്മതം അറിയിച്ചു. പ്രധാനമായും സൈനിക രംഗത്തെ ശക്തമായ രാജ്യങ്ങളെന്ന നിലയിലാണ് സംഭാഷണം നടന്നിരിക്കുന്നത്. പ്രതിരോധ രംഗത്ത് ഈ സഹകരണം ഭാവിയില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കും. ഒപ്പം ആഗോള സാമ്പത്തിക ഉണര്വ്വിന് വേണ്ടി ഇരുരാജ്യങ്ങളും വിവിധ മേഖലകളില്‍ സഹകരിക്കേണ്ട ആവശ്യകതയും ബൈഡന് ചൂണ്ടിക്കാട്ടി.
നാറ്റോയും യൂറോപ്യന്‍ യൂണിയനും അടക്കമുള്ള സംഘടനകളുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള താത്പര്യവും ബൈഡന് മക്രോണിനെ അറിയിച്ചു. കാലാവസ്ഥാവ്യതിയാനം, മനുഷ്യാവകാശം ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: