തിരുവനന്തപുരം: ഇനി ധനികരായ കര്‍ഷകരെക്കൂടി സഖാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം ഒരുങ്ങുന്നു. കാര്‍ഷികസമരത്തിന്റെ പശ്ചാത്തലത്തില്‍ സീതാറാം യെച്ചൂരി മുന്നോട്ട് വെച്ച പുതിയ നയരേഖയിലാണ് വര്ഗ്ഗസമരത്തിന്റ മുഖച്ഛായ തന്നെ മാറ്റുന്ന നിര്‍ദേശം.
പുതിയ വര്‍ഗ്ഗസമരത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കൂടെക്കൂട്ടേണ്ടവരില് ധനികകര്‍ഷകരും ഭൂവുടമകളും ഉള്‍പ്പെടുന്നു. ഈ രേഖ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചതായി അറിയുന്നു. ഇനി ജനവരി 30,31 തീയിതകളില്‍ സിപിഎം കേന്ദ്രകമ്മിറ്റി കൂടി ഈ നിര്‍ദേശം അംഗീകരിച്ചാല്‍ പാര്‍ട്ടിയുടെ പരിപാടിയില്‍ തന്നെ മാറ്റം വരും. ഭൂവുടകളോടും ജന്മികളോടും ഏറ്റുമുട്ടിയ സിപിഎം ഇപ്പോള്‍ അവരെക്കൂടി പാവപ്പെട്ട കര്‍ഷകരോടൊപ്പം നിര്‍ത്താനൊരുങ്ങുകയാണ്.
വിദേശകുത്തകമൂലധനവുമായി പങ്കാളിത്തമുള്ള വന്‍കിട ബൂര്‍ഷ്വാസിയാണ് സിപിഎമ്മിന്റെ പ്രധാനശത്രു. അവരോട് സമരം ചെയ്യുന്ന കര്‍ഷകത്തൊഴിലാളികളുടെ കൂട്ടത്തില്‍ ഇനി ധനികകര്ഷകരെയും ഭൂപ്രഭൂക്കളെയും കൂടി സിപിഎം ഉള്‍പ്പെടുത്തും. അതായത് സിപിഎം പഴയ പടി പാവങ്ങളുടെ മാത്രം പാര്‍ട്ടിയായല്ല, ധനികര്ഷകരുടെ കൂടി പാര്‍ട്ടിയായി മാറുമെന്നര്‍ത്ഥം. ഈ മാറ്റം അംഗീകരിക്കപ്പെട്ടാല്‍ പാര്‍ട്ടിയുടെ സ്വഭാവം അടിമുടി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: