ഡാലസ്: ഡാലസ് കൗണ്ടിയില്‍ മലയാളി സജി ജോര്‍ജ് മേയര്‍ പദവി അലങ്കരിക്കുന്ന സണ്ണി വെയ്ല് ഇന്‍ഡിപെന്‍ഡന്റ് സ്കൂള്‍ ഡിസ്ട്രിക്ട് ട്രസ്റ്റി ബോര്‍ഡില്‍ മലയാളിയായ ലീ മാത്യുവിന് നിയമനം ലഭിച്ചു. ഹെല്ത്കെയര് ഇന്‍ഡസ്ട്രിയില്‍ പതിനേഴ് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ലീ മാത്യുവിനെ ബോര്‍ഡംഗമായി ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് സൂപ്രണ്ട് ഡഗ് വില്യംസ് പറഞ്ഞു.
പാന്‍ഡമിക്കിനെ അഭിമുഖീകരിക്കുന്ന സന്ദര്‍ഭത്തില്‍ ലീയുടെ സേവനം സ്കൂളിന് മുതല്‍ കൂട്ടായിരിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു. കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആരോഗ്യ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന് ഇവരുടെ സേവനം ഇടയാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
നിയമനം ലഭിച്ചതില്‍ സന്തുഷ്ടയാണെന്ന് ലീ മാത്യു പ്രതികരിച്ചു. എല്ലാ വിഭാഗക്കാരെയും ഉള്‍ക്കൊളളുന്നതിന് ട്രസ്റ്റിബോര്‍ഡ് സ്വീകരിച്ച നിലപാടുകള്‍ സ്വാഗതാര്‍ഹമാണെന്നും ലീ പറഞ്ഞു. സണ്ണി വെയ്ല് ബെയ്ലര് സ്കോട്ട് ആന്‍ഡ് വൈറ്റ് ഹോസ്പിറ്റല്‍ ക്ലിനിക്കല്‍ ഓപ്പറേഷന് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ലീ മാത്യു നഴ്സിംഗില്‍ മാസ്റ്റര്‍ ബിരുദം നേടിയിട്ടുണ്ട്. സണ്ണി വെയ്ല് എലിമെന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികളായ അമിലിയ, നഥനിയേല്‍, ഭര്‍ത്താവ് ജോണ്‍ എന്നിവരോടൊപ്പം സണ്മിവെയ്ല് സിറ്റിയിലാണ് താമസിക്കുന്നത്. ഡാലസ് സെന്റ് പോള്‍സ് ചര്‍ച്ച് മുന്‍ ട്രസ്റ്റി ജോണ്‍ മാത്യു, ഗ്രേസികുട്ടി ദമ്പതികളുടെ മകന് ജോണിന്റെ ഭാര്യയാണ് ലീ മാത്യു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: