മാഡ്രിഡ്: മൂന്ന് മാസങ്ങള്‍ക്കുശേഷം എഡന്‍ ഹസാര്‍ഡ് ഗോള്‍ നേടിയ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ വിജയം. ലാ ലിഗയില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് അലാവസ് ഡിപോര്‍ട്ടിവോയെ പരാജയപ്പെടുത്തി. രണ്ട്് ഗോള്‍ നേടിയ കരീം ബെന്‍സേമയാണ് വിജയശില്‍പ്പി.
കളിയുടെ പതിനഞ്ചാം മിനിറ്റില്‍ കസീമിറോ റയലിന് ലീഡ് നേടിക്കൊടുത്തു. ടോണി ക്രൂസിന്റെ ക്രോസ്് ഹെഡ് ചെയ്ത് വലയില്‍ കയറ്റുകയായിരുന്നു. നാല്‍പ്പത്തിയൊന്നാം മിനിറ്റില്‍ ബെന്‍സേമ ലീഡ് 2- 0 ആക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ എഡന്‍ ഹസാര്‍ഡ് ഗോള്‍ നേടിയതോടെ റയല്‍ 3-0 ന് മുന്നില്‍. ഒക്ടോബര്‍ മുപ്പത്തിയൊന്നിന് ഹ്യൂസെക്കതിരായ മത്സരത്തില്‍ ഗോള്‍ നേടിയതിനുശേഷം ആദ്യമായാണ് ഹസാര്‍ഡ് സ്കോര്‍ ചെയ്യുന്നത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അലാവസിന്റെ ജോസ്ലു ഒരു ഗോള്‍ മടക്കി. ഏഴുപതാം മിനിറ്റില്‍ ബെന്‍സേമ വീണ്ടും ലക്ഷ്യം കണ്ടതോടെ റയല്‍ 4-1 ന് വിജയിച്ചു.
കൊവിഡ് ബാധിച്ച മുഖ്യ പരിശീലകന് സിനദിന്‍ സിദാനെ കൂടാതെയാണ് റയല്‍ കളിക്കാനിറങ്ങിയത്. അസിസ്റ്റന്‍ഡ് കോച്ച് ഡേവിഡ് ബെറ്റോണിക്കായിരുന്നു ടീമിന്റെ ചുമതല. ഈ വിജയത്തോടെ പത്തൊമ്പത് മത്സരങ്ങളില്‍ നാല്‍പ്പത് പോയിന്റുമായി റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. മറ്റൊരു മത്സരത്തില്‍ സെവിയ ഏപക്ഷീയമായ മൂന്ന്് ഗോളുകള്‍ക്ക് കാഡിസിനെ തോല്‍പ്പിച്ചു. നെസ്റിയുടെ ഹാട്രിക്കാണ് സെവിയയ്ക്ക് വിജയം നേടിക്കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: