വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ കടുത്ത സൈനിക നടപടികളുണ്ടാകുമെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ്.ട്രംപ് ഭരണകൂടം താലിബാനുമായി ഉണ്ടാക്കിയ സമാധാന കരാര്‍ പുന:പരിശോധിക്കുമെന്ന് ബൈഡന് ഭരണകൂടം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി സമാധാന കരാര്‍ പുനഃപരിശോധിക്കുന്ന വിവരം അഫ്ഗാന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുല്ല മൊഹിബിനെ വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിച്ചു.
സൈനിക പിന്മാറ്റത്തിന് പിന്നാലെ താലിബാന്റെ ആക്രമണം അഫ്ഗാനില്‍ വര്‍ധിച്ചെന്നാണ് യു.എസ്. വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് സമാധാന കരാര്‍ പുനഃപരിശോധിക്കാന്‍ ബൈഡന് ഭരണകൂടം തീരുമാനിച്ചത്. സമാധാനാന്തരീക്ഷം നിലനിര്‍ത്താനും ഇസ്ലാമിക ഭീകരത ഇല്ലാതാക്കാനും എടുത്തു നയം താലിബാന് അവസരമാക്കിമാറ്റി. ഇതോടെ നിരന്തരം അഫ്ഗാന് ഭരണകൂടത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന ആക്രമണങ്ങളാണ് താലിബാന് നടത്തുന്നത്.
സൈനിക താവളത്തിന് നേരെ അക്രമം നടന്നതും ഗൗരവപൂര്‍വ്വമാണ് അമേരിക്ക നിരീക്ഷിക്കുന്നത്. സമാധാനകരാര്‍ അഫ്ഗാനില്‍ സ്ഥിരതയാര്‍ന്ന ഒരു ഭരണകൂടം ഉണ്ടാവാനാണ്. എന്നാല്‍ താലിബാന് വിവിധ ഭീകര സംഘടനകളെ കൂട്ടുപിടിച്ചിരിക്കുകയാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
ട്രംപ് അധികരത്തിലെത്തിയപ്പോള്‍ 9000ല്‍ താഴെ അമേരിക്കന്‍ സൈനികരേ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായിരുന്നുള്ളൂ. പിന്നീടത് 12,000ത്തോളം പേരായി. സേനാ പിന്മാറ്റത്തിന് കാര്യമായ നീക്കങ്ങളൊന്നും ആദ്യ വര്‍ഷങ്ങളില്‍ ട്രംപ് നടത്തിയിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് യുഎസ് സേനയെ പിന്‍വലിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.
യുഎസ് താലിബാന് സമാധാനക്കരാര്‍ ഇന്ത്യയെ പരോക്ഷമായി ബാധിച്ചേക്കുമെന്ന് കരുതി തയാറെടുപ്പുകള്‍ നടത്തിയിരുന്നു. താലിബാന് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം കിട്ടുന്നത് കശ്മീര്‍ വിഘടനവാദികള്‍ക്ക് ഉത്സാഹം പകരുമെന്ന ആശങ്ക ഇന്ത്യയ്ക്കുണ്ടായിരുന്നു. മേഖലയിലെ വിഘടനവാദ നീക്കങ്ങള്‍ക്ക് ട്രംപിന്റെ കരാര്‍ കരുത്തു പകരുമെന്നും കരുതിയിരുന്നു. എന്നാല്‍, ബെഡന് നയം തിരുത്തുന്നത് കാശ്മീരിലെ ഭീകരര്‍ക്ക് തിരിച്ചടിയും ഇന്ത്യയ്ക്ക് നേട്ടവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: