കൊല്‍ക്കത്ത: ഫെയ്സ്ബുക്കില്‍ റെക്കോഡ് ഭേദിച്ച് കൊല്‍ക്കത്ത സന്ദര്‍ശനത്തിനിടെയുള്ള പ്രധാനമന്ത്രിയുടെ ചിത്രം. 24 മണിക്കൂറിനുള്ളില്‍ പത്തുലക്ഷത്തിലധികം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. ‘നേതാജി ബോസിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കൊല്‍ക്കത്തയിലെത്തി’ എന്ന കുറിപ്പോടെ വിമാനത്തില്‍നിന്ന് മോദി പുറത്തേക്ക് വരുന്ന ചിത്രമാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. 1.1 ദശലക്ഷം ലൈക്കുകള്‍ ഇതുവരെ ചിത്രത്തിന് കിട്ടിയിട്ടുണ്ട്.
അന്‍പതിനായിരം കമന്റുകളും 15,000 ഷെയറുകളും ചിത്രത്തിന് ഇതിനോടകം ലഭിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്ഷിക ആഘോഷ ചടങ്ങില്‍ പങ്കെടുക്കാനാണ് ശനിയാഴ്ച പ്രധാനമന്ത്രി കൊല്‍ക്കത്തയില്‍ എത്തിയത്. കൊല്‍ക്കത്തയിലെ നേതാജി ഭവനിലാണ് പ്രധാനമന്ത്രി ആദ്യം എത്തിയത്. അദ്ദേഹം അവിടെ നേതാജിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
പിന്നീട് പശ്ചിമബംഗാളിലെ ജനങ്ങളെ അഭിസംബോധന ചെയ്തു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടു. തുടര്‍ന്ന് നാഷണല്‍ ലൈബ്രറി മോദി സന്ദര്‍ശിക്കുകയും പരാക്രം ദിവസിന്റെ ഭാഗമായി കലാകാരന്മാരുമായും ഗവേഷകരുമായും മറ്റുള്ളവരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: