ആലപ്പുഴ: സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ സര്‍ക്കാര്‍ അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാതെ പട്ടികജാതി വിഭാഗങ്ങള്‍ പ്രതിസന്ധിയില്‍. കുടികിടപ്പ് കൈമാറ്റ ഭൂമിക്കായി പട്ടികജാതിക്കാര്‍ നെട്ടോട്ടത്തില്‍. സ്വന്തമായി ഭൂമിയില്ലാത്ത പട്ടികജാതിക്കാര്‍ക്ക് മൂന്നുസെന്റ് സ്ഥലവും വീടുമാണ് സര്‍ക്കാര്‍ പ്രഖ്യാപനം.
സ്ഥലം വാങ്ങാന്‍ രണ്ട് ലക്ഷം രൂപയും, വീട് നിര്‍മ്മാണത്തിന് നാലു ലക്ഷം രൂപയുമാണ് അനുവദിക്കുന്നത്. താമസയോഗ്യവും സഞ്ചാര സ്വാതന്ത്ര്യവുമുള്ള സ്ഥലത്ത് രണ്ടുലക്ഷം രൂപ മുടക്കി മൂന്നുസെന്റ് സ്ഥലം ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്നിരിക്കെ പദ്ധതിയില്‍ അപേക്ഷ നല്കിയ ഭൂരഹിതരെ സര്‍ക്കാര്‍ പ്രഖ്യാപനം വെട്ടിലാക്കിയിരിക്കുകയാണ്.സ്ഥലത്തിനായി അപേക്ഷ നല്കിയ ഗുണഭോക്താക്കള്‍ പലരും സ്വന്തമായി ഭൂമിയെന്ന ആഗ്രഹം ഉപേക്ഷിച്ച സ്ഥിതിയാണ്. ചില ഗുണഭോക്താക്കള്‍ വില്ലേജ് ഓഫീസില്‍ ഹാജരാക്കിയ ഭൂമി കൈമാറ്റ രേഖകളായ ആധാരവും കരം അടച്ച രസീതും തിരികെ വാങ്ങി ഉടമയ്ക്ക് നല്‍കുന്നുമുണ്ട്.
സഞ്ചാര സ്വാതന്ത്ര്യമില്ലാത്ത സ്ഥലത്ത് ഭൂമി ലഭിച്ചാല്‍ വീട് വെയ്ക്കാന്‍ അനുവദിക്കുന്ന പണം തികയില്ലെന്ന് അപേക്ഷകര്‍ പരാതിപ്പെടുന്നു.
സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് ഭൂരഹിതര്‍ സ്ഥലം വാങ്ങണമെങ്കില്‍ വസ്തുവിന് അനുവദിക്കുന്ന പണത്തിന്റെ നാലിരട്ടി സ്വന്തമായി മുടക്കണം. 2014ല്‍ പട്ടികജാതി സംഘടനകള്‍ സര്‍ക്കാര്‍ പുറംപോക്ക് ഭൂമിയുടെ കണക്കെടുക്കാനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നു.
കൃത്യമായ രേഖകള്‍ ലഭ്യമല്ലെങ്കിലും കുട്ടനാട്ടില്‍ രണ്ടായിരം ഹെക്ടറോളം പുറംപോക്കുണ്ടെന്ന് വിവരാവകാശ രേഖയില്‍ റവന്യു ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയിരുന്നു. ഇതില്‍ അഞ്ചൂറോളം ഹെക്ടര്‍ സ്ഥലം വാസയോഗ്യവും യാത്രാ സൗകര്യവും ഉള്ളതാണെന്ന് പട്ടികജാതി വിഭാഗക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
റവന്യു ഉദ്യോഗസ്ഥര്‍ പുറംപോക്ക് സ്ഥലം അളന്ന് തിട്ടപ്പെടുത്താനോ, സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ തയാറായിട്ടില്ല. പുറംപോക്ക് സ്ഥലങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച താലൂക്കില്‍ സര്‍ക്കാര്‍ നടപടി വൈകിപ്പിക്കുകയാണെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: