ചെന്നൈ: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശിക്കാനുള്ള ശ്രമത്തിനിടെ പരിഭാഷകനെയുള്പ്പെടെ ആശയക്കുഴപ്പത്തിലാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ശനിയാഴ്ച നടന്ന പ്രാചരണത്തിനിടെയായിരുന്നു ഇത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തമിഴ്നാട്ടില്‍ നടത്തുന്ന മൂന്ന് ദിവസത്തെ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് കോയമ്പത്തൂരില്‍ റോഡ് ഷോ സംഘടിപ്പിച്ചത്. തനിക്ക് തമിഴ്നാടുമായുള്ള ബന്ധം രാഷ്ട്രീയമായി ഉള്ളതല്ലെന്നും, രക്തബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെതിരെ സംസാരിച്ച് തമിഴ് വോട്ടമാര്മാരെ കയ്യിലെടുക്കാന്‍ നോക്കുമ്പോഴായിരുന്നു പരിഭാഷകനെയും ആശയക്കുഴപ്പത്തിലാക്കി രാഹുല്‍ ഗാന്ധി വിചിത്രമായ പ്രസ്താവന നടത്തിയത്. കോയമ്പത്തൂരിലെ റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞ വാക്കുകള്‍ ഇങ്ങനെ:’ തമിഴ്നാട് ഇന്ത്യയാണെന്ന് നമുക്ക് പറയാമെങ്കില്‍ ഇന്ത്യ തമിഴ്നാട് ആണെന്ന് പറഞ്ഞേ മതിയാകൂ. അത് അങ്ങനെയാകില്ല, തമിഴ്നാട് ഇന്ത്യയാണെന്ന് നാം പറയും. പക്ഷെ ഇന്ത്യ തമിഴ്നാടല്ല’.
രണ്ടാം പാതിയിലെ രാഹുലിന്റെ പ്രസ്താവന കേട്ട് അമ്പരന്ന്, നിസാഹയതയോടെ പരിഭാഷകന് രാഹുലിനോട് കൂടുതല്‍ വ്യക്തത വരുത്തുന്നത് വീഡിയോയില്‍ കാണാം. ‘തമിഴ്നാട് ഇന്ത്യയുടെ ഭാഗമാണെന്നും പക്ഷെ ഇന്ത്യ തമിഴ്നാട് അല്ലെന്നും മോദി ജി പറയുന്നതുപോലെയാകരുത്’ എന്നു തുടര്‍ന്ന് രാഹുല്‍ ഗാന്ധി വിശദീകരിച്ചു. രാഹുല്‍ ഗാന്ധി ഒരിക്കല്‍കൂടി പരിഭാഷകനെ ആശയക്കുഴപ്പത്തിലാക്കി എന്ന കുറിപ്പോടെ ബിജെപി നേതാവ് അമിത് മാളവ്യയും വീഡിയോ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: