ന്യൂദല്‍ഹി: ഇന്ത്യയുടെ പാരമ്പര്യത്തില്‍ നിന്നും ലോകത്തിന് നല്കിയ സമ്മാനമാണ് യോഗ. എന്നാല്‍ ഇതിനെ അപമാനിക്കുന്ന തരത്തിലുള്ള ബിയര്‍ യോഗയ്ക്ക് കമ്പോഡിയയില്‍ ആരാധകരേറെ.
ഒരു ഗ്ലാസ് നുരയുന്ന ബിയര്‍ കയ്യിലേന്തിയാണ് ബിയര്‍ യോഗയില്‍ ആസനങ്ങള്‍ ചെയ്യുക. ഓരോ പോസും ചെയ്തുകഴിഞ്ഞാല്‍ ബിയര്‍ ഒരു കവിള് മോന്തും. ഇതാണ് ബിയര്‍ യോഗയുടെ രീതി.
കമ്പോഡിയയുടെ തലസ്ഥാനമായ നോം പെനി്ല് ടുബേര്‍ഡ്സ് ക്രാഫ്റ്റ് ബിയര്‍ ബ്രൂവറി കോവിഡ് നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെ ബിയര്‍ യോഗ പുനരാരംഭിച്ചിരിക്കുകയാണ്. ഇവിടെ തിരക്കുമേറെയാണ്. ഒരു ഗ്ലാസ് ബിയര്‍ കയ്യിലോ അതല്ലെങ്കില്‍ തൊട്ടിരികിലോ വെച്ച് യോഗപരിശീലനം ആരംഭിക്കാം. അരികില്‍ ലഹരിപകരും ബിയര്‍ ഉണ്ടെന്നതാണ് യോഗ പരിശീലിക്കുന്നവര്‍ക്കുള്ള പ്രചോദനം. അടിസ്ഥാന യോഗചര്യകളെ വെല്ലുവിളിക്കുന്ന രീതിയാണിത്.
‘പരമ്പരാഗത യോഗപോലെ ഗൗരവമുളളതല്ല ബിയര്‍ യോഗയെന്നും കൂട്ടുകാരുമൊത്ത് യോഗചെയ്യുമ്പോള്‍ ഇടയ്ക്ക് ഒരുകവിള്‍ ബിയര്‍ മോന്തുന്നത് നല്ല നേരമ്പോക്കാണെന്ന് ബിയര്‍ യോഗയുടെ ആരാധികയായ സ്രെയ്ലിന് ബച്ച പറയുന്നു. യോഗയെ അപമാനിക്കുന്ന ഒട്ടേറെ രീതികള്‍ ലോകത്ത് നിലനില്‍ക്കുന്നുണ്ട്. ഗോട്ട് യോഗ, ഡോഗ് യോഗ എന്നിവ ഇതില്‍ ചിലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: