ന്യൂദല്‍ഹി: ജനവരി 26ന് റിപ്പബ്ലിക് ദിനചടങ്ങുകള്‍ നടത്തുമ്പോള്‍ തന്നെ ട്രാക്ടര്‍ റാലി നടത്താന്‍ കര്‍ഷകരെ അനുവദിച്ച് ദല്‍ഹി പൊലീസ്.
വെള്ളിയാഴ്ച ദല്‍ഹി പൊലീസ് വരച്ചുനല്‍കിയ റൂട്ട് മാപ്പ് അനുസരിച്ചായിരിക്കും കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തുക. ഇതു സംബന്ധിച്ച അവസാനതീരുമാനമെടുക്കാന്‍ കര്‍ഷകനേതാക്കള്‍ യോഗം ചേര്‍ന്നിരിക്കുകയാണ്. റിപ്പബ്ലിക് ദിനത്തിന് തന്നെ ട്രാക്ടര്‍ റാലി നടത്തണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് വഴങ്ങുകയായിരുന്നു ദല്‍ഹി പൊലീസ്.കര്‍ഷകരുടെ റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി സംബന്ധിച്ച് അവസാനതീരുമാനമെടുക്കേണ്ടത് ദല്‍ഹി പൊലീസാണെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ക്രമസമാധാനപ്രശ്നമുണ്ടെങ്കില്‍ അത് തടയാന്‍ ദല്‍ഹി പൊലീസിന് സുപ്രീംകോടതി സര്‍വ്വ അധികാരങ്ങളും നല്‍കിയിട്ടുണ്ട്.
കര്‍ഷകസംഘടനാപ്രതിനിധികള്‍ കൃഷിമന്ത്രിയുമായി നടത്തിയ 11ാം വട്ട ചര്‍ച്ച പരാജയപ്പെട്ടിരുന്നു. 18 മാസം കാര്‍ഷികബില്ലുകള്‍ മരവിപ്പിക്കാന്‍ തയ്യാറാണെന്ന സര്‍ക്കാര്‍ നിലപാട് കര്‍ഷകര്‍ അംഗീകരിക്കാത്തതിനാല്‍ സര്‍ക്കാര്‍ ഉഭയകക്ഷി ചര്‍ച്ചകളില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. ഇത് വലിയൊരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: