കൊച്ചി:നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷി വിപിൻലാൽ കോടതിയിൽ ഹാജരായില്ല. അതേസമയം, വാറണ്ട് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച കാര്യം വിചാരണ കോടതിയെ അറിയിച്ചു.
കേസിൽ മാപ്പു സാക്ഷിയായിരിക്കെ ജാമ്യം ലഭിക്കാതെ ജയിൽ മോചിതനായതിനെ തുടർന്നാണ് ഇന്ന് കോടതിയിൽ ഹാജരാകുവാൻ വിപിൻ ലാലിനോട് കോടതി നിർദേശിച്ചിരുന്നത്. പ്രതിഭാഗത്തിന്റെ പരാതിയെത്തുടര്‍ന്നാണ് വിപിന്‍ലാലിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. നേരത്തെ വിപിന്‍ലാലിനെ കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതിനെ തുടര്‍ന്ന് കോടതി വിപിന്‍ലാലിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിപിന്‍ലാലിന്റെ അഭിഭാഷകന്‍ വാറന്‍റ് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതില്‍ ഹൈക്കോടതി വിധിയനുസരിച്ചായിരിക്കും വിപിന്‍ലാലിന്റെ ഭാവി നടപടികള്‍ എന്നറിയുന്നു.
അതേസമയം, ജാമ്യ വ്യവസ്ഥകൾ ലംഘിച്ച ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയിൽ കോടതി ശനിയാഴ്ച വാദം കേൾക്കും. കേസിൽ മാപ്പു സാക്ഷിയാവാൻ തയാറാണെന്ന് കാണിച്ച് പത്താം പ്രതി വിഷ്ണു നൽകിയ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: