പുനലൂര്‍: സപ്ലൈകോയുടെ ഭക്ഷ്യധാന്യങ്ങളുമായി വന്ന ലോറി റോഡില്‍ തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. മലയോര ഹൈവേയില്‍ അടുക്കളമൂല വലിയ വളവില്‍ വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം. ഡ്രൈവര്‍ കരുകോണ്‍ സ്വദേശി മുരളിക്കാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ലെന്ന് അധികൃതര്‍ അറിയിച്ചു.
റേഷന്‍കടകളില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുമായി പുനലൂരിലെ ഗോഡൗണില്‍നിന്നും ആയൂരിലേക്ക് പോകുകയായിരുന്നു ലോറി. നിയന്ത്രണം വിട്ട വാഹനം തലകീഴായി മറിഞ്ഞതോടെ ഇതിലുണ്ടായിരുന്ന ഭക്ഷ്യധാന്യങ്ങള്‍ റോഡില്‍ ചിതറിവീണു. അരിയും കടലയും പഞ്ചസാരയുമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ശക്തമായ മഴ ആരംഭിച്ചതോടെ സ്ഥലത്ത് ഗതാഗത പ്രശ്നങ്ങളുമുണ്ടായി. പിന്നീട് ക്രെയിന്‍ എത്തിച്ച് ലോറി ഉയര്‍ത്തിമാറ്റി. അഗ്നിശമനസേനയെത്തി റോഡില്‍ ചിതറിയ ഭക്ഷ്യധാന്യങ്ങളും നീക്കം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: