ബെംഗളൂരു : തമിഴ്നാട് ഹൊസൂരിലെ മുത്തൂറ്റ് ശാഖയില്‍ കൊള്ളനടത്തിയ സംഘത്തിലെ നാല് പേര് പിടിയില്‍. ഹൈദരാബാദില്‍ നിന്നാണ് നാലംഗ സംഘം പിടിയിലായിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടക്കുന്നത്. ആറുപേര്‍ അടങ്ങുന്ന സംഘം മുഖം മറച്ചെത്തി മോഷണം നടത്തുകയായിരുന്നു. മാനേജറെ കെട്ടിയിട്ടായിരുന്നു കവര്‍ച്ച.
ജീവനക്കാരെ തോക്ക് ചൂണ്ടി ഏഴ് കോടിയുടെ സ്വര്‍ണ്ണമാണ് ഇവര്‍ കവര്‍ന്നത്. 96000 രൂപയും മോഷ്ടിച്ചിരുന്നു. രണ്ട് പേരെ ഇനിയും പിടിക്കാനുണ്ട്. പ്രതികളെ പിടിച്ച അന്വേഷണ സംഘം മോഷണ മുതലും കണ്ടെടുത്തയാണ് വിവരം. ആയുധങ്ങളും പിടിച്ചെടുത്തെന്നു പൊലീസ് അറിയിച്ചു. പ്രതികളെ ഇന്ന് മൂന്ന് മണിക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.
മോഷണത്തിന് പിന്നാലെ ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. പ്രതികള്‍ സംസ്ഥാന അതിര്‍ത്തി കടന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: