ഡോ. കെ. എസ്. രാധാകൃഷ്ണന്‍
ജസ്ന മറിയം ജയിംസിനെക്കുറിച്ച് നമ്മുടെ മുഖ്യധാരാ രാഷ്‌ട്രീയ കക്ഷികള്‍, സാമുദായിക സംഘടനാ ഭാരവാഹികള്‍, സാംസ്‌കാരിക നേതാക്കള്‍, ഗാന്ധിയന്മാര്‍ മുതല്‍ പേര്‍ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? ഉത്തരം ലളിതം – ഇവര്‍ക്കെല്ലാം ഇസ്ലാമിനെ പേടിയാണ്.
ജസ്ന ഏതോ ഒരു ഇസ്ലാമിക മതപരിവര്‍ത്തന കേന്ദ്രത്തിലാണ് ഉള്ളത് എന്നാണ് കരുതപ്പെടുന്നത്. ആസ്ഥലം എവിടെയാണെന്ന് മുഖ്യമന്ത്രിക്ക് അറിയാം, പക്ഷെ അദ്ദേഹം പറയില്ല. ആ മതപരിവര്‍ത്തന കേന്ദ്രം തങ്ങളുടെ അധീനതയിലുള്ളതല്ല എന്ന് പോപ്പുലര്‍ ഫ്രണ്ട് പരസ്യമായി പറയുകയും അതു എവിടെയാണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ, മുഖ്യമന്ത്രി കേട്ട ഭാവം നടിച്ചില്ല.
എന്നാല്‍ എന്തുകൊണ്ടാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും മിണ്ടാതിരിക്കുന്നത്? ഒറ്റ ഉത്തരമേയുള്ളൂ. മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയ്‌ക്കും ഉമ്മന്‍ ചാണ്ടിക്കും മുസ്ലീംലീഗിനെ പേടിയാണ്. ലൗ ജിഹാദിന് ഖുര്‍ആന്റെ സമ്മതമുള്ളതുകൊണ്ട് ലൗ ജിഹാദിനെ തള്ളിപ്പറയാന്‍ മുസ്ലീംലീഗിനാകില്ല. മുസ്ലീംലീഗിനോട് ഇതിനെ തള്ളിപ്പറയണമെന്ന് പറയാനുള്ള കരളുറപ്പ് കോണ്‍ഗ്രസ്സിനില്ല. പക്ഷെ, മഹാത്മാഗാന്ധിക്കുണ്ടായിരുന്നു. അക്കാര്യം കോണ്‍ഗ്രസ്സുകാര്‍ക്ക് അറിയില്ല എന്ന് തോന്നുന്നു.
ദൈവത്തിനും മനുഷ്യനും എതിരെയുള്ള കുറ്റകൃത്യം എന്നാണ് മഹാത്മാഗാന്ധി പറഞ്ഞത്. അതുകൊണ്ട് അദ്ദേഹം അതിനെ എതിര്‍ക്കുകയും ചെയ്തു. കേരളത്തിലെ നവഗാന്ധിയന്മാര്‍ക്ക് ഇക്കാര്യം തുറന്ന് പറയാനുള്ള ആത്മധൈര്യമില്ല. അവര്‍ ഭീരുക്കളാണ്. മനുഷ്യ മനസ്സില്‍ നിന്നും ഭയത്തെ നീക്കാനാണ് ഗാന്ധി ശ്രമിച്ചത്. നവഗാന്ധിയന്മാരാകട്ടെ ആ ഭയത്തെ ആശ്രയിച്ചാണ് കഴിയുന്നതും.
ലൗ ജിഹാദിനോടുള്ള സമീപനം എന്ത് എന്ന് ഇടതു മുന്നണി മാത്രമല്ല ഐക്യജനാധിപത്യ മുന്നണിയും വ്യക്തമാക്കണം. മുസ്ലീംലീഗും കോണ്‍ഗ്രസ്സും ലൗജിഹാദിനെ അംഗീകരിക്കുന്നുണ്ടോ എന്ന് മുല്ലപ്പള്ളിയും കുഞ്ഞാലിക്കുട്ടിയും മാലോകരോട് പറയണം. അംഗീകരിക്കുന്നുണ്ടെങ്കില്‍ ആര്‍ജ്ജവത്തോടെ അതേറ്റുപറയണം.
മതേതര മാനവികവാദികളായ നമ്മുടെ സാംസ്‌കാരിക നേതാക്കള്‍ എന്താണ് ഇക്കാര്യത്തില്‍ മൗനികളായി പോകുന്നത്. ഇസ്ലാമിക സംഘടനകളുടെ പറ്റു പുസ്തകത്തില്‍ പേരുള്ള സാംസ്‌കാരിക നേതാക്കള്‍ക്ക് ലാഭകരമായ മൗനം തുടരുകയും മതേതര മാനവികതയെ കുറിച്ച് പ്രസംഗിക്കുകയും ചെയ്യാം. കാരണം ആത്മവഞ്ചനക്ക് ഇവിടെ ശിക്ഷകള്‍ ഒന്നും തന്നെയില്ല.
എന്നാല്‍ ഇടതുപക്ഷ / ഹൃദയപക്ഷ മതേതര ജനാധിപത്യവാദികള്‍ എന്തുകൊണ്ടാണ് തങ്ങളുടെ മൗനം കൊണ്ട് ലൗജിഹാദിനെ അംഗീകരിക്കുന്നതും ജസ്നയെ അവഗണിക്കുന്നതും. പാര്‍ട്ടിയുടെ സമ്മതത്തിനായി കാത്തിരിക്കുകയാണ് അവര്‍. പാര്‍ട്ടി സമ്മതിച്ചാലേ എതിര്‍ക്കാന്‍ കഴിയു.
മാനവീകതയ്‌ക്ക് വേണ്ടി നിലകൊള്ളുന്ന ക്രൈസ്തവ സംഘടനകളും ഇക്കാര്യത്തില്‍ മൗനികളായി. ക്രൈസ്തവ സഭയുടെ അല്‍മായ വിപ്ലവകാരികളെങ്കിലും ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടതല്ലേ? അതോ അവരും ഇസ്ലാമിക ഫണ്ടിന്റെ പറ്റു പുസ്തകത്തിലെ പേരുകാരാണോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: