ന്യൂദല്‍ഹി : ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അനുവാദമില്ലാതെ ചോര്‍ത്തിയതിന് കേംബ്രിഡ്ജ് അനലിറ്റിക്ക, ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ സിബിഐ കേസെടുത്തു. ഫേസ്ബുക്ക് ഉപയോഗിക്കുന്ന 5.62 ലക്ഷം പേരുടെ വ്യക്തിവിവരങ്ങള്‍ അനധികൃതമായി ശേഖരിച്ച് ഇന്ത്യയിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിലാണ് കേസ്.
ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി ഫേസ്ബുക്കിനെതിരെ പരാമര്‍ശങ്ങള്‍ ഉയര്‍ന്നതോടെ 2018ല്‍ സിബിഐ ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക നിയമ വിരുദ്ധമായി കൈക്കലാക്കിയെന്ന് കണ്ടെത്തിയതോടെ ഇന്ത്യയിലെ വിവരസങ്കേതിക വകുപ്പ് ഇതിന് വിശദീകരണം ചോദിച്ചിരുന്നു.
2003 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ നിയമവിരുദ്ധ വിവര ശേഖരണ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് മുന്‍ ജീവനക്കാരനായ ക്രിസ്റ്റഫര്‍ വില്ലീ എന്ന വ്യക്തിയാണ്. ലോകത്തെ അഞ്ച് കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ കമ്പനി അനധികൃതമായി ശേഖരിച്ചെന്ന് കേംബ്രിഡ്ജ് അനലറ്റിക്കയിലെ മുന്‍ ജീവനക്കാരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് കമ്പനിക്കെതിരേയും സിബിഐ കേസ് എടുത്തിട്ടുണ്ട്.
ഫേസ്ബുക്ക് ഉപയോക്താക്കളില്‍ എത്ര പേരുടെ വിവരം ചോര്‍ന്നുവെന്ന് ചൂണ്ടിക്കാട്ട് കേന്ദ്ര സര്‍ക്കാര്‍ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കും, ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് എന്നീ എന്ന് മാത്രമല്ല അറിയേണ്ടതെന്നും എന്തൊക്കെ വിവരങ്ങള്‍ ചോര്‍ത്തി, അവ എങ്ങനെ ഉപയോഗിച്ചു എന്നു കൂടി അറിയണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: