കടുങ്ങല്ലുര്‍: പെരിയാറിലേക്ക് ഇന്നലെ രാവിലെ ചുവന്ന നിറത്തിലുള്ള മലിന ജലം ഒഴുകിയെത്തിി പത്തുമണി മുതല്‍ ഒരുമണി വരെയാണ് മലിനജലം എത്തിയത്. പെരിയാറില്‍ നിന്ന് ഇടയാറ്റു പാടശേഖരത്തേക്കു വെള്ളം എത്തിക്കുന്നതിനായി സ്ഥാപിച്ച പൈപ്പിലൂടെയാണ് മലിനജലം ഒഴുതിയത്.
ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഏലൂര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യാഗസ്ഥര്‍ വിവരം അറിയിച്ചു. ഉദ്യാഗസ്ഥര്‍ സമീപമുണ്ടായിരുന്ന ചേംബര്‍ തുറന്നു സാമ്പിളുകള്‍ ശേഖരിച്ചു. ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഫലം വന്നതിനു ശേഷമേ ഏത് വ്യവസായ സ്ഥാപനങ്ങലില്‍ നിന്ന് വന്ന മാലിന്യമാണന്ന് തിരിച്ചറിയാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: