ഇരിട്ടി: ഉളിക്കല്‍ വയത്തൂര് കാലിയാര് ക്ഷേത്രത്തില്‍ കേരളീയരും കുടകരും ചേര്‍ന്ന് നടത്തിവരാറുള്ള ഊട്ട് ഉത്സവത്തിന് അരിയുമായി കാളകളെത്തി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ടണ്ട് ലളിതമായ ചടങ്ങുകളോടെയാണ് ഇത്തവണ ഊട്ട് മഹോത്സവം നടത്തുന്നത്. എന്നാല്‍ പതിവ് തെറ്റിക്കാതെ ഇത്തവണയും മകരം 8 ന് നടക്കുന്ന വലിയ തിരുവത്താഴം അരിയളവിനുള്ള അരി കുടകില്‍ നിന്നും കാളപ്പുറത്ത് എഴുന്നള്ളിച്ച് വയത്തൂര് കാലിയാര് ക്ഷേത്രത്തില്‍ എത്തിച്ചേരുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ അരിയുമായി എത്തിയ കാളകളെ കല്യാട് താഴത്ത് വീട് പ്രതിനിധി കെ.ടി. ദേവദാസന് നമ്പ്യാര്‍, ക്ഷേത്രം ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് ക്ഷേത്ര നടപ്പന്തലില്‍ സ്വീകരിച്ചു. ഊട്ട് മഹോത്സവത്തിലെ അതി പ്രധാന ചടങ്ങുകളിലൊന്നാണ് വലിയ തിരുവത്താഴം അരിയളവ്.
ഇരിട്ടി: ഉളിക്കല്‍ വയത്തൂര് കാലിയാര് ക്ഷേത്രത്തില്‍ കേരളീയരും കുടകരും ചേര്‍ന്ന് നടത്തിവരാറുള്ള ഊട്ട് ഉത്സവത്തിന് അരിയുമായി കാളകളെത്തി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ടï് ലളിതമായ ചടങ്ങുകളോടെയാണ് ഇത്തവണ ഊട്ട് മഹോത്സവം നടത്തുന്നത്. എന്നാല്‍ പതിവ് തെറ്റിക്കാതെ ഇത്തവണയും മകരം 8 ന് നടക്കുന്ന വലിയ തിരുവത്താഴം അരിയളവിനുള്ള അരി കുടകില്‍ നിന്നും കാളപ്പുറത്ത് എഴുന്നള്ളിച്ച് വയത്തൂര് കാലിയാര് ക്ഷേത്രത്തില്‍ എത്തിച്ചേരുകയായിരുന്നു. വ്യാഴാഴ്ച രാവിലെ അരിയുമായി എത്തിയ കാളകളെ കല്യാട് താഴത്ത് വീട് പ്രതിനിധി കെ.ടി. ദേവദാസന് നമ്പ്യാര്‍, ക്ഷേത്രം ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് ക്ഷേത്ര നടപ്പന്തലില്‍ സ്വീകരിച്ചു. ഊട്ട് മഹോത്സവത്തിലെ അതി പ്രധാന ചടങ്ങുകളിലൊന്നാണ് വലിയ തിരുവത്താഴം അരിയളവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: