ടൂറിന്: ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് സ്വന്തം. നാപ്പോളിക്കെതിരായ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ഫൈനലിന്റെ അറുപത്തിനാലാം മിനിറ്റില്‍ ഗോള്‍ അടിച്ചതോടെയാണ് യുവന്റസ് താരം ചരിത്രം കുറിച്ചത്. റൊണോയുടെ 760-ാം ഗോളാണിത്.
1931-55 കാലഘട്ടത്തില്‍ കളിച്ചിരുന്നു ഓസ്ട്രിയ- ചെക്കോസ്ലോവാക്യ താരം ജോസഫ് ബിക്കാന്റെ 759 ഗോളുകളുടെ റെക്കോഡാണ് റൊണാള്‍ഡോ മറികടന്നത്. രാജ്യത്തിനും ക്ലബ്ബിനുമായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയവരുടെ പട്ടികയില്‍ റെണോയ്ക്കും ബിക്കാനും പിന്നില്‍ ഇതിഹാസതാരം പെലെയാണ് മൂന്നാം സ്ഥാനത്തത്. പെലെ 758 ഗോളുകള്‍ നേടിയിട്ടുണ്ട്.
റൊണോയുടെ മികവില്‍ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നാപ്പോഴളിയെ തകര്‍ത്ത് യുവന്റസ് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് സ്വന്തമാക്കി. അല്‍വാറോ മോറാട്ടയാണ് യുവന്റസിന്റെ രണ്ടാം ഗോള്‍ കുറിച്ചത്. 2018 ലാണ് റൊണാള്‍ഡോ സീരി എ ടീമായ യുവന്റസില്‍ ചേര്‍ന്നത്. യുവന്റസിനായി ഇതുവരെ 85 ഗോളുകള്‍ നേടി.
സ്പാനിഷ് ടീമായ റയല്‍ മാഡ്രിഡിനുവേണ്ടിയാണ് റൊണാള്‍ഡോ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്. 450 ഗോളുകളാണ് റയലിനായി സ്കോര്‍ ചെയ്തത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 118 ഗോളുകളും കുറിച്ചു. അരങ്ങേറ്റം കുറിച്ച സ്പോര്‍ട്ടിങ് ലിസ്ബണിനായി അഞ്ചു ഗോളുകളും പോര്‍ച്ചുഗലിനായി 102 ഗോളുകളും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: