ബാദശാഹ ഔറംഗസേബുമായി കൂടിക്കാഴ്ചക്കായി ശിവരാജയെ അയക്കുക എന്നതായിരുന്നു അത്. അതുമൂലം ശിവാജിയുടെയും ബാദശാഹയുടെയും സംബന്ധം ബലപ്പെടും. ശിവാജിയെ ദൂരെയകറ്റുകയും ചെയ്യാം എന്നതായിരുന്നു യോജന. ജയസിംഹന് ഔറംഗസേബും ശിവാജിയുമായി കൂടിക്കാഴ്ച നടത്തിയാലുള്ള പ്രയോജനം വിവരിച്ച് രണ്ടുപേര്‍ക്കും കത്തെഴുതി. എന്നാല്‍ രണ്ടുപേരും കത്തിന് മറുപടിയൊന്നും അയച്ചില്ല. ശിവാജിയാകട്ടെ അതിനെപ്പറ്റി ചിന്തിക്കുന്നതുപോലും ഇഷ്ടപ്പെട്ടില്ല. എന്നാല്‍ തന്റെ ഇഷ്ടം എങ്ങനെയും നടപ്പിലാക്കാന്‍ ആഗ്രഹിച്ച ജയസിംഹന് തുടരെ തുടരെ ഔറംഗസേബിന് കത്തയച്ചുകൊണ്ടിരുന്നു. ദക്ഷിണ ദേശത്തെ വിജയിക്കാന്‍ ശിവാജിയെ നമ്മുടെ പക്ഷത്ത് ആകര്‍ഷിച്ച് നിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് ബാദശാഹയോട് നിവേദനം നടത്തി. അതുപോലെ ദല്‍ഹിയിലേക്കു പോകാന്‍ ശിവാജിയുടെ സമ്മതത്തിനായുള്ള പ്രയത്നവും നടന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ശിവാജിയെ പലവിധത്തിലുള്ള വാഗ്ദാനങ്ങളും നല്കി പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. ബാദശാഹയെക്കൊണ്ട് ദക്ഷിണ പ്രദേശത്തിന്റെ പ്രമുഖനെന്ന സ്ഥാനം നല്കിക്കാം എന്നും വാക്കുകൊടുത്തു.
ആയിടയ്ക്ക് ആഗ്രയിലെ ജയിലിലായിരുന്ന ഷാജഹാന് മരിച്ചു. ഔറംഗസേബ് നിശ്ചിന്തനായി നിശ്വസിച്ചു. ആ സന്തോഷത്തില്‍ ഔറംഗസേബ് ശിവാജിയെ ദല്ഹിയിലേക്കയക്കാന് അനുമതി നല്കി. അതിനായി വേണ്ട വ്യവസ്ഥയും ചെയ്തു. ശിവാജിയുടെ അനുമതി വാങ്ങുക എന്നത് അതിനേക്കാള്‍ കഠിനമായിരുന്നു. ബാദശാഹയുടെ മുന്നില്‍ സഹ്യാദ്രിസിംഹം നതമസ്തനാകുമോ? കിശോരാവസ്ഥയില്‍ പോലും ബീജാപ്പൂര്‍ സുല്‍ത്താന്റെ മുന്പില് തലകുനിക്കാന്‍ തയ്യാറാകാത്ത സ്വതന്ത്ര കേസരി ഇപ്പോള്‍ തലകുനിക്കാന്‍ തയ്യാറാകുമൊ? ഇന്നുവരെ വിദേശിയുടെ മുന്നില്‍ തലകുനിച്ചിട്ടുണ്ടായിരുന്നില്ല. എന്നു മാത്രമല്ല ഔറംഗസേബിന്റെ ക്രൂരത, കാപട്യം, ഹിന്ദുവിദ്വേഷം എന്നിവയെപ്പറ്റി ശിവാജിയ്ക്ക് നന്നായറിയാമായിരുന്നു. എന്നാല്‍ ഒരു ദിവസം ജയസിംഹനോട് സമ്മതം മൂളി. ഇത് ശിവാജിയുടെ ജീവിതത്തിലെ അത്യത്ഭുതവും രഹസ്യവുമായ സംഭവമാണ്.
ഇതുവരെ ശിവാജി ചെയ്ത ഓരോ പ്രവര്‍ത്തനവും അതീവസാഹസത്തിന്റെതായിരുന്നു. അതുകൊണ്ടുതന്നെ ഇതിന്റെ പിന്നിലും മഹാസാഹസിക പ്രയത്നം എന്തെങ്കിലും ചിന്തിച്ചു കാണണം. എന്തായിരിക്കുമത്? മുഗള സാമ്രാജ്യത്തിന്റെ കേന്ദ്ര ബിന്ദുവില്‍ ഇന്ദ്രപ്രസ്ഥത്തില്‍ ഹിന്ദുശാസനം സ്ഥാപിക്കാന്‍ ആഗ്ര കൂടിക്കാഴ്ചയില്‍ കൂടി ഔറംഗസേബിനെ വധിക്കുക എന്നതായിരിക്കുമോ?
ഇത് കഠിനമായ കാര്യമാണെങ്കിലും അസംഭവമായിരുന്നില്ല.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: