അഗര്‍ത്തല: ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിന് നല്‍കാനൊരുങ്ങി ത്രിപുര സര്‍ക്കാര്‍. നിലവില്‍ 168,000-ല്‍ അധികം പെണ്‍കുട്ടികള്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പഠിക്കുന്നുണ്ട്. ‘കിഷോരി സുചിത അഭിയാന് കീഴില്‍ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെ ആറു മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭ ഇതിന് അനുമതി നല്കി’- നിയമമന്ത്രി രത്തന്‍ ലാല്‍ നാഥ് അഗര്‍ത്തലയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
60.57 രൂപയാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മുന്നുമാസത്തേക്ക് പദ്ധതിക്കായി കണക്കാക്കിയിരിക്കുന്ന ചെലവ്. ‘1.75 കോടി രൂപയാണ് വരുന്ന സാമ്പത്തികവര്‍ഷം പദ്ധതിക്കായി കണക്കാക്കിയിരിക്കുന്ന ചെലവ്. തുടര്‍ന്നുള്ള സാമ്പത്തികവര്‍ഷം ഇത് 1.86 കോടി ആയിരിക്കുമെന്നും കണക്കുകൂട്ടുന്നു’.- മന്ത്രി വിശദീകരിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ സ്കൂള്‍ ബാഗ് നയം സംസ്ഥാനം അംഗീകരിച്ചിട്ടണ്ട്. പദ്ധതി നടപ്പാക്കാനായി ആറംഗ സമിതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: