പൂനെ : കൊറോണ വാക്സിനായ കോവിഷീല്‍ഡ് നിര്‍മിക്കുന്ന പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടിത്തം. കമ്പനിയുടെ ടെര്‍മിനല്‍ 1 ഗേറ്റിനുള്ളിലാണ് തീപിടുത്തം ഉണ്ടായത്. പത്തിലധികം അഗ്നിശമന വിഭാഗങ്ങള്‍ ചേര്‍ന്നാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
എന്നാല്‍ വാക്സിന് നിര്‍മ്മാണ യൂണിറ്റിലല്ല തീ പടര്‍ന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വാക്സിന് ശേഖരണ മേഖല സുരക്ഷിതമാണെന്നാണ് സൂചന. ടെര്‍മിനല്‍ വണ്‍ ഗേറ്റില്‍ സെസ് 3 കെട്ടിടത്തിന്റെ നാലാം നിലയിലേക്കും അഞ്ചാം നിലയിലേക്കും തീ പടര്‍ന്നു കഴിഞ്ഞതായാണ് ഏജന്‍സി റിപ്പോര്‍ട്ട്.
രാജ്യത്ത് വാക്സിന് വിതരണം ആരംഭിച്ച സാഹചര്യത്തില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വാക്സിന് സംഭരണം കേന്ദ്രം നിര്‍ണായകമാണ്.സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതുതായി നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായതെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
കൊവിഷീല്‍ഡ് വാക്സിന് നിര്‍മ്മിക്കുന്നത് ഇവിടെയല്ലെന്നും വാക്സിന് ശേഖരണ കേന്ദ്രം സുരക്ഷിതമാണെന്നുമാണ് ഈ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം അപകടത്തിന് പിന്നില്‍ അട്ടിമറിയാണോയെന്നും അന്വേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: