കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ മുതിര്‍ന്ന വൈസ് പ്രസിഡന്റ് രഞ്ജന്‍ ബാനര്‍ജി ബിജെപിയില്‍ ചേര്‍ന്നു. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ബിജെപി അംഗ്വത്വം സ്വീകരിച്ചത്. സംസ്ഥാനത്തെ ജനങ്ങളെ സേവിക്കാന്‍ അവസരം നല്കിയ ബിജെപിക്ക് നന്ദി പറയുന്നുവെന്ന് രഞ്ജന്‍ ബാനര്‍ജി പ്രതികരിച്ചു. തൊഴിലവസരങ്ങള്‍ക്കായി സംസ്ഥാനത്തേക്ക് വ്യവസായങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരുന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ അധികാരം ലഭിച്ചാല്‍ സംസ്ഥാനത്തേക്ക് കൂടുതല്‍ വ്യവസയാങ്ങളെത്തിക്കുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ രഞ്ജന്‍ ബാനര്‍ജിയുടെ പാര്‍ട്ടിയിലേക്കുള്ള വരവ് ബിജെപിയെ സഹായിക്കും. സംസ്ഥാനം ആദ്യം ഭരിച്ചിരുന്ന ഇടതുപാര്‍ട്ടികളും ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും സംസ്ഥാനത്ത് വ്യവസായവത്കരണത്ത പ്രോത്സാഹിപ്പിച്ചിരുന്നില്ല.
സിംഗൂരിലെ നാനോ പ്ലാന്റിനെതിരായ പ്രക്ഷോഭം നയിച്ചത് മമതാ ബാനര്‍ജി ആയിരുന്നു. ഇതേതുടര്‍ന്നായിരുന്നു ടാറ്റ നിര്‍മാണ യൂണിറ്റ് ഗുജറാത്തിലേക്ക് മാറ്റിയത്. സംസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങാന്‍ വ്യവസായ സ്ഥാപനങ്ങളെ സഹായിക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: