കൊല്ലം: മിനുക്ക് വേഷങ്ങള്‍ കൊണ്ട് ചരിത്രം സൃഷ്ടിച്ച കഥകളി കലാകാരന്‍ ചിറക്കര മാധവന്‍കുട്ടിയെ കാണാതായിട്ട് പത്തുവര്‍ഷം പിന്നിട്ടു. കുന്തിയായും സൈരന്ധ്രിയായും ദ്രൗപദിയായും ആസ്വാദകലക്ഷങ്ങളെ അതിശയിപ്പിച്ച ഈ കലാകാരന്‍ എവിടെ പോയെന്ന് കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ആട്ടവിളക്കിന്റെ തെളിമയില്‍ നിറഞ്ഞാടിയിരുന്ന ആശാന്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്ന അന്വേഷണത്തിലാണ് കഥകളി പ്രേമികള്‍.
കാലകേയവധത്തില്‍ ഉര്‍വശി, കീചക വധത്തില്‍ സൈരന്ധ്രി, നിഴല്‍കുത്തില്‍ മലയത്തി, രുഗ്മാംഗദ ചരിതത്തില്‍ മോഹിനി തുടങ്ങിയ വേഷങ്ങള്‍ ചിറക്കരയുടെ മാസ്റ്റര്‍ പീസുകളായിരുന്നു. കളി വിളക്കിന് മുന്നില്‍ നിന്നും ആശാന്‍ നടന്നു മറഞ്ഞിട്ട് വര്‍ഷം പത്ത് പിന്നിട്ടെങ്കിലും അദ്ദേഹത്തിന്റെ ആരാധകര്‍ ഇപ്പോഴും പ്രതീക്ഷയിലാണ്.
പോലീസ് അക്കാലത്ത് ബന്ധുവീടുകളില്ലെല്ലാം തിരഞ്ഞു. ആശാന്‍ പോകുന്ന സ്ഥലങ്ങളിലും ചെന്നു. പക്ഷേ കഥകളിയുടെ ആചാര്യനെ കഥകളി പ്രേമികള്‍ക്ക് കണ്ടെത്താനായില്ല. പിന്നെ പരവൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് കേരളത്തിലങ്ങോളം അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കാണാതാകുമ്പോള്‍ 69 വയസായിരുന്നു ആശാന്. അവിവാഹിതനായ രാമന്‍കുട്ടി ചിറക്കര ക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ നിന്നും വര്‍ഷങ്ങള്‍ക്കുമുമ്പാണ് പൂതക്കുളത്തേക്ക് താമസം മാറ്റിയത്.
ഇരവിപുരത്തെ സഹോദരിപുത്രിയുടെ വീട്ടിലും പരവൂര്‍ ഇടയാടിയിലുള്ള അനുജന്റെ വീട്ടിലുമാണ് ഇടയ്‌ക്കിടെ പോകാറുണ്ടായിരുന്നത്. ഇവര്‍ക്കും മാധവന്‍കുട്ടി എങ്ങോട്ടാണ് പോയെതെന്നും ഇപ്പോള്‍ എവിടെയാണെന്നും അറിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: