തിരുവനന്തപുരം: പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കുന്നതിന് പോലും പണം ഈടാക്കാന്‍ ഒരുങ്ങി പിണറായി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനമായ സിഎംഒ പോര്‍ട്ടലിലേക്ക് പരാതി അയയ്ക്കുന്നതിന് നിശ്ചിത ചാര്‍ജ് ഈടാക്കാനാണ് തീരുമാനം.
സിഎംഒ പോര്‍ട്ടല്‍ മുഖാന്തിരം പരാതികള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കുമ്പോള്‍ ഇനിമുതല്‍ സര്‍വീസ് ചാര്‍ജായി 20 രൂപ ഈടാക്കാനാണ് തീരുമാനം. ഇതിനായുള്ള ഉത്തരവില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചു കഴിഞ്ഞു.
അക്ഷയ കേന്ദ്രങ്ങള്‍ വഴി സിഎംഒ പോര്‍ട്ടലിലേക്ക് പരാതി നല്‍കുന്നതിന് നേരത്തേ സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇതിന് നിശ്ചിത ചാര്‍ജ് വേണമെന്ന് അക്ഷയ സെന്ററുകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സര്‍വീസ് ചാര്‍ജായി 20 രൂപ ഈടാക്കാന്‍ ഡയറക്ടര്‍ അഭിപ്രായം മുന്നോട്ട് വെയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: