മാവേലിക്കര: അഗ്നിബാധയില്‍ വീട് നഷ്ടപെട്ട തെക്കേക്കര വരേണിക്കല്‍ വാര്‍ഡില്‍ അംബേദ്ക്കര്‍ കോളനിയില്‍ മാധവന് വേണ്ടി സേവാഭാരതി നിര്‍മ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം നടന്നു. പ്രാന്തീയ ഗോ സേവാപ്രമുഖ് കെ.കൃഷ്ണന്‍കുട്ടി ചടങ്ങ് നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ശബരിഗിരി വിഭാഗ് സഹകാര്യ വാഹ് മോഹന്‍, മണ്ഡല് കാര്യവാഹ് ബാബു, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം വിനോദ് ഉമ്പര്‍നാട് ,സേവാഭാരതി തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ആര്.ഗോപാലകൃഷ്ണന് ,ജനറല്‍ സെക്രട്ടറി വി.ശിവരാജന് ,ജോയിന്റ് സെക്രട്ടറി ദിലീപ് കുമാര്‍, ബിജെപി തെക്കേക്കര തെക്കന്‍ ഏരിയ ജന:സെക്രട്ടറി വിനീത് ചന്ദ്രന് ,യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് അനൂപ് ,തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: