ആലപ്പുഴ: സാമൂഹ്യമാധ്യമങ്ങള്‍ വഴി പരിചയപ്പെടുന്ന വിദേശികള്‍ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ അയച്ചുതരാമെന്നു പറഞ്ഞു പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു. കേരളത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അതിനായി അതിസമ്പന്നരായ തന്നെ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ധം ആരംഭിക്കുന്നത്.
മാന്യമായ പെരുമാറ്റം, ആകര്‍ഷകമായ സംസാരരീതി എന്നിവയിലൂടെ നിരന്തരം വീഡിയോ കോള്‍ ചെയ്ത് ബന്ധം ഉറപ്പിക്കാനുള്ള ശ്രമമാണ് ആദ്യം . തുടര്‍ന്നു വലിയവീടും എസ്റ്റേറ്റുകളും ഓണ്‍ലൈനിലൂടെ കാണിക്കും. അടുത്തതു ‘ഞാനൊരു സമ്മാനമയച്ചാല് സ്വീകരിക്കുമോ എന്ന ചോദ്യമാണ്.
വാച്ചുകള്‍, രത്നമോതിരം, കാമറ, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ അടങ്ങുന്ന പായ്ക്കറ്റ് വാങ്ങുന്നതടക്കമുള്ള ചിത്രങ്ങള്‍ കാണിച്ചാണ് ചോദ്യം. പൂര്‍ണമായ മേല്‍വിലാസം നല്‍കാനും ആവശ്യപ്പെടും.ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ദല്‍ഹിയില്‍ നിന്നു സന്ദേശം എത്തും. നിങ്ങള്‍ക്കു കൊറിയര്‍ വന്നിട്ടുണ്ടെന്നും ജിഎസ്ടി, ഇന്‍കം ടാക്സ് തുടങ്ങിയവയ്ക്കായി 200 ഡോളര്‍ അടയ്ക്കണമെന്നുമാണു മെസേജ്. സെന്‍ട്രല്‍ എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് എന്ന് ട്രൂ കോളറില്‍ തെളിയുന്നതോടെ വിശ്വാസം വര്ധിക്കുകയായി.പണമടച്ചശേഷമാണു തന്റെ പേരില്‍ പാര്‍സല്‍ ഇല്ലെന്നു തട്ടിപ്പിനിരയാകുന്നവര്‍ തിരിച്ചറിയുന്നത്. അതുവരെ തുടര്‍ച്ചയായി ബന്ധപ്പെട്ടുകൊണ്ടിരുന്നയാളെക്കുറിച്ചു പിന്നെ യാതൊരു വിവരവുമുണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: